അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു-24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതരാണെന്ന് തുര്‍ക്കി അറിയിച്ചു. വ്യോമാതിര്‍ത്തി ലംഘിക്കുന്നത് സംബന്ധിച്ച് റഷ്യന്‍പെലറ്റുമാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തുര്‍ക്കി സൈന്യം വ്യക്തമാക്കി. ലതാകീയ പ്രവിശ്യയിലെ പര്‍വ്വതങ്ങളിലാണ് വിമാനം തകര്‍ന്നു വീണതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സുരക്ഷക്കായി സിറിയയുടെ ആകാശ നിയന്ത്രണം സെപ്റ്റംബര്‍ അവസാനത്തോടെ റഷ്യ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.