പാരിസില്‍ സംശയത്തിന്‍െറ നിഴലില്‍ മുസ് ലിംജനത

പാരിസ്: ‘അവരുടെ വേദനയും ദേഷ്യവും എനിക്ക് മനസ്സിലാകും. പക്ഷേ, അതിന് ഞാന്‍ ധരിച്ചിരിക്കുന്ന ഹിജാബുമായി ഒരു ബന്ധവുമില്ല. ഇത് ധരിച്ച് ആരെയും വേദനിപ്പിക്കാനും കഴിയില്ല.’ ഫ്രാന്‍സിലെ   മഹഫൂദിയ എന്ന 64 കാരിയുടെ വാക്കുകളാണിത്. ഇത് ഇവരുടെമാത്രം വാക്കുകളായി ഇപ്പോള്‍ കാണാനാവില്ല. പാരിസ് ആക്രമണത്തിന് ശേഷം ഫ്രഞ്ച് മുസ്ലിം ജനത മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണിത്.  
യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലായിരുന്നു ഫ്രാന്‍സിന്‍െറ സ്ഥാനം. രാജ്യത്തെ ജനസംഖ്യയില്‍ 10 ശതമാനമാണ് മുസ്ലിംകളുടെ എണ്ണം. പടിഞ്ഞാറന്‍ യൂറോപ്പില്‍ കൂടുതല്‍ മുസ്ലിംകള്‍ ജീവിക്കുന്നതും ഫ്രാന്‍സിലായിരുന്നു.  2015 ജനുവരി ഏഴിന് നടന്ന ഷാര്‍ലി എബ്ദോ ആക്രമണവും നവംബര്‍ 13ന് നടന്ന പാരിസ് ആക്രമണവും രാജ്യത്തെ മുസ്ലിംകളുടെ അവസ്ഥ പ്രതിസന്ധിയിലാക്കി.  രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത ഇസ്ലാമോഫോബിയ വര്‍ധിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ മുസ്ലിംവിരുദ്ധ ചുമരെഴുത്തുകള്‍ കാണാം. സാമൂഹിക മാധ്യമങ്ങളും മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പ്രത്യക്ഷമായ ആക്രമണങ്ങള്‍ വ്യാപകമല്ളെങ്കിലും മുസ്ലിം സ്വത്വത്തെയും മുസ്ലിംകളുടെ രാജ്യസ്നേഹത്തേയും ചോദ്യം ചെയ്യുന്ന തരത്തിലാണ് പെരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാരിസ് ആക്രമണത്തിന് ശേഷം ഭയത്തോടെയാണ് മറ്റ് ജനവിഭാഗം മുസ്ലിംകളെ വീക്ഷിക്കുന്നത്.  
വെള്ളിയാഴ്ച പാരിസിലെ ഗ്രാന്‍റ് മോസ്കിലെ ജുമുഅ നമസ്കാരത്തിനത്തെിയ വിശ്വാസികളെ പൊലീസ് കനത്ത പരിശോധനക്ക് ശേഷമാണ് പള്ളിയില്‍ പ്രവേശിപ്പിച്ചത്.
 മുസ്ലിംകള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ പട്രോളിങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.