തടവുകാലത്ത് ഹിറ്റ്ലര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്ന്

ബര്‍ലിന്‍: തടവുകാലത്ത് നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഹിറ്റ്ലര്‍ ബിയറടക്കമുള്ള സൗകര്യങ്ങള്‍ തടവറയില്‍ ആസ്വദിച്ചിരുന്നതായി ജര്‍മന്‍ ചരിത്രകാരന്‍ പീറ്റര്‍ ഫ്ളെയ്സ്മാന്‍െറ പുസ്തകത്തിലാണ് വ്യക്തമാക്കുന്നത്.

1923ലെ മ്യൂണിക് വിപ്ളവത്തെ (ബിയര്‍ഹാള്‍ വിപ്ളവം) തുടര്‍ന്നാണ് ഹിറ്റ്ലര്‍ ജയില്‍ ശിക്ഷയനുഭവിച്ചത്. അക്കാലത്തെ ജയില്‍ രേഖകള്‍ പരിശോധിച്ചാണ് വെളിപ്പെടുത്തല്‍. മറ്റു തടവുകാരെക്കാള്‍ പ്രത്യേക പരിഗണനയാണ് ഹിറ്റ്ലര്‍ക്ക് ലഭിച്ചത്. ജയില്‍വാസ കാലയളവില്‍ 330ഓളം സന്ദര്‍ശകരാണ് അദ്ദേഹത്തെ കാണാനത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.