മൊണാലിസ ചിരിക്കുന്നു; പതിനായിരം മടങ്ങ് ചെറുതായി

ലണ്ടന്‍: ലിയാനോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ മൊണാലിസയുടെ മൈക്രോസ്കോപിക് രൂപത്തിലുള്ള ചിത്രം ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. യഥാര്‍ഥ ചിത്രത്തെക്കാള്‍ പതിനായിരം മടങ്ങ് ചെറുതാണിത്.
ലേസര്‍ പ്രിന്‍റിങ് സാങ്കേതികവിദ്യയിലെ വിപ്ളവകരമായ ചുവടുവെപ്പാണിത്. ഡെന്മാര്‍ക് സങ്കേതിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത നാനോടെക്നോളജിയിലൂടെയാണ് ചിത്രം പ്രിന്‍റ് ചെയ്തത്. ലേസര്‍ ടെക്നോളജിവഴി ഓരോ ഇഞ്ചിലും 1,27,000 പിക്സെല്‍ റെസലൂഷനിലാണ് പ്രിന്‍െറടുക്കാന്‍ കഴിയുക. സാധാരണ മാഗസിനുകളിലെ ചിത്രങ്ങളില്‍ 300 പിക്സെല്‍വരെ ആയിരിക്കുമ്പോഴാണിത്. പുതിയ സങ്കേതികവിദ്യ ഉപയോഗിച്ച്, സ്മാര്‍ട്ഫോണ്‍ ഡിസ്പ്ളേയില്‍ ഒരു പിക്സെലിനെക്കാളും ചെറിയരൂപത്തില്‍ മൊണാലിസയുടെ ചിത്രം ഗവേഷകര്‍ പുനാരാവിഷ്കരിക്കുകയായിരുന്നു.പാരിസില ലൗറിലെ യഥാര്‍ഥ മൊണാലിസ ചിത്രത്തെക്കാള്‍ പതിനായിരം മടങ്ങ് ചെറുതും 50 മൈക്രോ മീറ്റര്‍മാത്രം നീളവുമുള്ളതാണ് പുതിയ ചിത്രമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.  മൊബൈല്‍ ഫോണുകളിലെ പേരുകളും മറ്റ് അലങ്കാരങ്ങളും ചേര്‍ക്കാനും സമാന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. നാചുര്‍ നാനോ ടെക്നോളജി എന്ന ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.