മാഴ്സെ: ഫ്രഞ്ച് നഗരമായ മാഴ്സെയിൽ രണ്ടു ബസ് ഷെൽട്ടറുകളിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റി. സംഭവത്തിൽ ഒരു സ്ത്രീ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ആക്രമണത്തിനുപിന്നിലെന്നും ഇയാൾക്ക് തീവ്രവാദബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
മാഴ്സെ നഗരത്തിനു വടക്ക് പ്രാദേശികസമയം 8.15നാണ് റോഡരികിലെ പേവ്മെൻറ് തകർത്ത് വാൻ ബസ് ഷെൽട്ടറിലേക്ക് ഇടിച്ചുകയറിയത്. ഇവിടെയുണ്ടായിരുന്ന 29 വയസ്സുകാരനാണ് ഗുരുതരപരിക്കേറ്റത്. ഉടൻ കാർ പിന്നോെട്ടടുത്ത ആക്രമി 45 മിനിറ്റ് കഴിഞ്ഞ് ആറുമൈൽ അകലെയുള്ള മറ്റൊരു ബസ് ഷെൽട്ടറിലേക്കും ഇടിച്ചുകയറ്റി. ബസ് കാത്തുനിൽക്കുകയായിരുന്ന 42 കാരി ദാരുണമായി കൊല്ലപ്പെട്ടു. ഇവിടെനിന്ന് വാഹനവുമായി രക്ഷപ്പെട്ടയാളെ പൊലീസ് പഴയ തുറമുഖത്തോടുചേർന്ന സ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോധപൂർവമായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് മേയർ ഉത്തരവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനനഗരമായ പാരിസിൽ ഒരാഴ്ച മുമ്പ് സമാനമായ സംഭവത്തിൽ 13 വയസ്സുകാരി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.