ബ്രസൽസ്: യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റും ഇറ്റാലിയൻ രാഷ്ട്രീയക്കാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഡേവിഡ് സസ്സോലി (65) അന്തരിച്ചു. സെപ്റ്റംബറിൽ ന്യുമോണിയ ബാധിച്ചതുമുതൽ മോശം ആരോഗ്യാവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി തകരാറിലായതിനെ തുടർന്ന് ഡിസംബർ 26 മുതൽ ഇറ്റലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2019ലാണ് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് പദമേറ്റത്. അഞ്ചുവർഷ കാലാവധിയുള്ള പാർലമെന്റിെൻറ ആദ്യ പകുതി വരെയാണ് സസ്സോലിയുടെ കാലാവധി. പുതിയ പ്രസിഡന്റ് മാൾട്ടയിൽനിന്നുള്ള റോബർട്ട മെറ്റ്സോള അടുത്തയാഴ്ച ചുമതലയേൽക്കാനിരിക്കെയാണ് സിസ്സോലിയുടെ മരണം.
1985ൽ മാധ്യമ പ്രവർത്തകനായി തുടക്കം കുറിച്ച സസ്സോലി ഇറ്റലിയിലെ ഏറ്റവും ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനായിരിക്കെ, രാഷ്ട്രീയത്തിൽ പ്രവേശിക്കാനായി 2009ൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
2009ൽ െഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി യൂറോപ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, 2014ൽ രണ്ടാമൂഴത്തിൽ വൈസ് പ്രസിഡന്റ് പദവും വഹിച്ചു. അലസാന്ദ്ര വിറ്റോറിനിയാണ് ഭാര്യ. ലിവിയ, ഗ്വിലിയോ എന്നിവർ മക്കൾ. സസ്സോലിയുടെ നിര്യാണത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ഇ.യു കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലിയെൻ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.