ബൊഗോട്ട: ടെലിവിഷൻ ലൈവ് പരിപാടിക്കിടെ സ്റ്റുഡിയോ സെറ്റ് മോണിറ്ററിന്‍റെ ഒരു ഭാഗം തകർന്നുവീണ് അവതാരകന് പരിക്ക്. ഇ.എസ്.പി.എൻ കൊളംബിയ ടി.വി അവതാരകനായ കാർലോസ് ഓർഡുസിനാണ് പരിക്കേറ്റത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
ഇ.എസ്.പി.എൻ കൊളംബിയ ചാനലിന്‍റെ ആറ് പാനലിസ്റ്റുകൾ പങ്കെടുക്കുന്ന ചർച്ചക്കിടെ കാർലോസിന്‍റെമേൽ സ്റ്റുഡിയോ മോണിറ്ററിന്‍റെ ഒരു ഭാഗം പതിക്കുകയായിരുന്നു. ശരീരേത്തക്ക് മോണിറ്റർ വീണതോടെ ഇദ്ദേഹത്തിന്‍റെ മുഖം മുൻവശത്തെ മേശയിൽ ഇടിക്കുന്നതും കാണാം. ഇതോടെ കാമറ മറ്റൊരു ടെലിവിഷൻ അവതാരകന്‍റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുന്നതും അദ്ദേഹം ഞെട്ടിയിരിക്കുന്നതും ചർച്ചയിൽ ഇടവേള ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
കാർലോസിന്‍റെ ശരീരത്തിൽ ചതവും മൂക്കിന് പൊട്ടലുമുണ്ടെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ചാനൽ അറിയിച്ചു. നിരവധി പേർ ആരോഗ്യവിവരം തിരക്കിയതായും തനിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും കാർലോസ് ട്വിറ്ററിൽ കുറിച്ചു. നിരവധി സ്പോട്സ് അവതാരകരും മാധ്യമപ്രവർത്തകരും അദ്ദേഹത്തിന് രോഗമുക്തി നേർന്ന് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.