ധാക്ക: ബംഗ്ലാദേശിലെ ഫരീദ്പൂരിൽ റോക്ക് ഗായകൻ ജയിംസിന്റെ സംഗീത പരിപാടിയുടെ വേദിയിൽ ആൾക്കൂട്ട ആക്രമണം. 20 വിദ്യാർഥികൾക്ക് പരിക്കേറ്റ അക്രമസംഭവത്തെത്തുടർന്ന് സംഗീതപരിപാടി മാറ്റിവെച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
ഫരീദ്പൂർ ജില്ല സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ജയിംസിന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി തുടങ്ങുന്നതിന് അൽപസമയം മുമ്പ് ഒരുകൂട്ടം അക്രമികൾ ഗേറ്റിന് പുറത്തുനിന്ന് കല്ലേറ് നടത്തുകയും വേദി കൈയടക്കാൻ ശ്രമിക്കുകയുമായിരുന്നു.
അക്രമികളുടെ ലക്ഷ്യം വ്യക്തമല്ല. ബംഗ്ലാദേശിലെ നാഗർ ബാവുൽ റോക്ക് ബാൻഡിലെ ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ജയിംസ് നിരവധി ബോളിവുഡ് സിനിമകളിലും പാടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.