ഇസ്രായേൽ ജയിലിൽനിന്ന്​ രക്ഷപ്പെട്ട ഫലസ്​തീൻ തടവുകാർ പിടിയിൽ

ജറൂസലം: കനത്തസുരക്ഷയുള്ള ഇസ്രായേലി​െൻറ ഗിൽബാവോ ജയിലിൽനിന്ന്​ രക്ഷപ്പെട്ട രണ്ടു​ ഫലസ്​തീൻ തടവുകാർകൂടി പിടിയിലായി. വെസ്​റ്റ്​ബാങ്കിലെ ജെനിൻ നഗരത്തിൽനിന്നാണ്​ ഐഹാം നായിഫ്​, മുനാദേൽ യഅ്​ഖൂബ്​ ഇൻഫയ്യാത്​ എന്നിവർ ഇസ്രായേൽ പൊലീസി​െൻറ പിടിയിലായത്​.

ഇസ്രായേൽ പൊലീസ്​ ജെനിൻ നഗരത്തിലെത്തിയതോടെ പ്രതിഷേധവുമായി ഫലസ്​തീനികൾ രംഗത്തുവന്നു. ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട്​ 2006 മുതൽ ജയിലിലാണ്​ ഐഹാം. 2019ലാണ്​ മുനാദേലിനെ അറസ്​റ്റ്​ ചെയ്​തത്​. സെപ്​റ്റംബർ ആറിനാണ്​ ഇവരുൾപ്പെടെ ആറു ഫലസ്​തീൻ തടവുകാർ ജയിൽ ചാടിയത്​.

നാലുപേരെ ശനിയാഴ്​ച ഇസ്രായേൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - escaped Palestinian prisoners in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.