നേ​പ്പാ​ൾ പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യ ഉ​റ്റ​വ​രു​ടെ പ്ര​തീ​കാ​ത്മ​ക ഭൗ​തി​ക​ദേ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ഠ്മ​ണ്ഡു​വി​ൽ അ​ന്തി​മ ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്നു


നേപ്പാൾ: ജീവൻ തുടിക്കുന്നു, ആ തുരങ്കങ്ങളിൽ...


കാ​ഠ്മ​ണ്ഡു: ക​ണ്ടെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ഓ​രോ നാ​ളും കു​തി​ക്കു​മ്പോ​ഴും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​ൻ തി​ര​ക്കി​ട്ട ദൗ​ത്യ​വു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. 600ഓ​ളം പേ​രാ​ണ് വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ച​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി മു​ക​ൾ​ഭാ​ഗം അ​ട​ഞ്ഞ ഇ​വ​ക്കു​ള്ളി​ലേ​ക്ക് ഇ​നി​യും എ​ത്താ​നാ​യി​ട്ടി​ല്ല. റ​സു​വ​ഗ​ഢി നി​ല​യ​ത്തി​ലെ തു​ര​ങ്ക​ത്തി​ൽ മാ​ത്രം 46 പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മ​ട​ക്കം അ​ക​ത്തു​ള്ള​തി​നാ​ൽ ഒ​രാ​ഴ്ച ക​ഴി​ഞ്ഞും ഇ​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് നേ​പ്പാ​ൾ വൈ​ദ്യു​തി അ​തോ​റി​റ്റി പ്ര​തി​നി​ധി അം​ശു കി​ര​ൺ ഷാ​ഹി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ൾ കൂ​ടി ചേ​ർ​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ 1200കടന്നു. കാ​ണാ​താ​യ​വ​ർ നൂ​റു​ക​ണ​ക്കി​ന് വി​ദേ​ശി​ക​ള​ട​ക്കം 4858ഉം. ​ഇ​തു​വ​രെ 163 ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച അ​ഞ്ചു​ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ളും 11 അം​ഗ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘ​ത്തെ​യും കേ​ന്ദ്രം അ​യ​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച 19 ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന വി​ദ​ഗ്ധ​രും, തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ വി​ദ​ഗ്ധ സം​ഘ​വും നേ​പ്പാ​ളി​ലെ​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ദു​ര​ന്തം ന​ട​ന്ന ദി​വ​സം അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യി ആ​ദ്യ വി​മാ​നം അ​യ​ച്ച ഇ​ന്ത്യ ഇ​തു​വ​രെ 68.5 ട​ൺ വ​സ്തു​ക്ക​ൾ നേ​പ്പാ​ളി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. 39 രാ​ജ്യ​ക്കാ​രാ​യ 590 വി​ദേ​ശി​ക​ളെ കു​റി​ച്ച് വി​വ​ര​മി​ല്ല.

രാ​ജ്യ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് നി​ര​വ​ധി ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​രേ​ഖ​ക്ക് മു​ക​ളി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ചൈ​ന ഗ്വി​റോ​ങ് അ​തി​ർ​ത്തി​യി​ലേ​ക്ക് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​തു​വ​രെ​യും വ്യോ​മ​മാ​ർ​ഗ​മാ​യി​രു​ന്നു അ​വ​ശ്യ വ​സ്തു​ക്ക​ൾ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്ന​ത്. 

Tags:    
News Summary - epal disaster: 600 trapped in tunnels, toll crosses 1200

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.