അബൂദബിയിൽ കുറഞ്ഞ വാടകയിൽ വീടുകൾ കണ്ടെത്താം...
അബൂദബി: എമിറേറ്റിൽ വാടകവീടുകളും വിപണി നിരക്കുകളും കണ്ടെത്താൻ പ്രവാസികൾക്ക് സഹായവുമായി അബൂദബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ (എ.ഡി.ആർ.ഇ.സി) 'റെന്റൽ ഇൻഡക്സ്'. വാടകക്കാർക്ക് അബൂദബിയിലെ ഓരോ പ്രദേശത്തെയും ഔദ്യോഗിക ശരാശരി വാടക നിരക്കുകൾ വിരൽത്തുമ്പിൽ അറിയാൻ സാധിക്കുന്ന ഇന്ററാക്ടീവ് മാപ്പ് സംവിധാനമാണിത്.
റെന്റൽ മാപ്പ് എങ്ങനെ ഉപയോഗിക്കാം?
എ.ഡി.ആർ.ഇ.സി വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹോം പേജിലെ 'റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഡാറ്റ' എന്നതിൽ ക്ലിക്ക് ചെയ്ത് 'ഇന്ററാക്ടിവ് മാപ്' തിരഞ്ഞെടുക്കുക.
വാടക നിരക്കുകൾ അറിയേണ്ട പ്രദേശം മാപ്പിൽ പോയിൻറൗട്ട് ചെയ്യുക.
സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ, ടൗൺഹൗസുകൾ തുടങ്ങിയ വിവിധ തരം താമസസ്ഥലങ്ങളുടെ ഏറ്റവും കുറഞ്ഞ വാടക, ഇടത്തരം വാടക, കൂടിയ വാടക എന്നിവ ഇവിടെ ലഭ്യമാകും.
ഉദാഹരണത്തിന്: സഅദിയാത്ത് ഐലൻഡിലെ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ കുറഞ്ഞ വാടക 50000 ദിർഹവും ഇടത്തരം വാടക 65000 ദിർഹവും, കൂടിയ വാടക 77000 ദിർഹവുമാണെന്ന് ഇതിലൂടെ കൃത്യമായി മനസ്സിലാക്കാം.
വാടകക്കാർക്കുള്ള പ്രധാന നേട്ടങ്ങൾ
വാടക തുക ന്യായമാണോ എന്ന് പരിശോധിക്കാം: ബ്രോക്കർമാരോ കെട്ടിട ഉടമകളോ ആവശ്യപ്പെടുന്ന തുക പ്രദേശത്തെ വിപണി നിരക്കിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താം.
കൃത്യമായ വിലപേശൽ സാധ്യമാകും: വെബ്‌സൈറ്റുകളിലെ പരസ്യങ്ങളെ മാത്രം ആശ്രയിക്കാതെ ഗവൺമെന്റ് അംഗീകൃത വിവരങ്ങൾ വച്ച് കെട്ടിട ഉടമകളുമായി സംസാരിക്കാം.
പ്രദേശങ്ങൾ തമ്മിൽ താരതമ്യം ചെയ്യാം: അബൂദബിയിലേക്ക് പുതുതായി എത്തുന്നവർക്ക് തങ്ങളുടെ ബജറ്റിന് അനുയോജ്യമായ മികച്ച പ്രദേശങ്ങൾ കണ്ടെത്താൻ ഉപകരിക്കും.
ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യാം: വീടുകൾ നേരിട്ട് കണ്ടു സമയം കളയുന്നതിന് മുമ്പ് തന്നെ സ്വന്തം സാമ്പത്തിക ശേഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.
കുറഞ്ഞ നിരക്കിലുള്ള വീടുകൾ തിരിച്ചറിയാം: വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ വാടക വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിലെ കെട്ടിടത്തിന്റെ പഴക്കം, വലിപ്പം, സൗകര്യങ്ങൾ എന്നിവ മുൻകൂട്ടി ചോദിച്ചറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.