ലണ്ടൻ: ലോകെത്ത അതിസമ്പന്നരിൽ രണ്ടുപേർ വിചാരിച്ചാൽ പട്ടിണികാരണം മരിക്കാറായ 4.2 കോടി ജനങ്ങളുടെ പട്ടിണിയകറ്റാമെന്ന ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം അധ്യക്ഷെൻറ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്ക്. ലോകത്തെ പട്ടിണി മാറ്റിക്കാണിച്ചാൽ തെൻറ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ മുഴുവൻ ഓഹരികളും വിറ്റഴിച്ച് പണം നൽകാമെന്ന് മസ്ക് പറഞ്ഞു.
യു.എൻ ഫുഡ് പ്രോഗ്രാം അധ്യക്ഷൻ ഡേവിഡ് ബെസ്ലി അടുത്തിടെ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലോകത്തെ അതിസമ്പന്നരായ ഇലോൺ മസ്കിനെയും ജെഫ് ബെസോസിനേയും പട്ടിണി ലഘൂകരണത്തിന് വെല്ലുവിളിച്ചത്. 600 കോടി ഡോളർ ചെലവഴിച്ചാൽ ലോകത്ത് പട്ടിണികൊണ്ട് മരണാസന്നരായ 4.2 കോടി ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയുമായാണ് മസ്ക് രംഗത്തെത്തിയത്. യു.എൻ അത് യാഥാർഥ്യമാക്കി കാട്ടിയാൽ ടെസ്ലയുടെ ഓഹരികൾ വിൽക്കാൻ തയാറാണെന്നായിരുന്നു മറുപടി. ഇതിന് ട്വിറ്ററിലൂടെ ഡേവിഡ് ബെസ്ലിയുടെ മറുപടിയും വന്നിട്ടുണ്ട്. വേൾഡ് ഫുഡ് പ്രോഗ്രാമിന് അതിനുള്ള സുതാര്യ സംവിധാനങ്ങളുണ്ടെന്നും മസ്കുമായി ചേർന്ന് പട്ടിണി നിർമാർജനത്തിനായി പ്രവർത്തിക്കാൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. 600 കോടി ഡോളർ െകാണ്ട് ലോകത്തിെൻറ പട്ടിണി മാറ്റാനാകില്ലെന്നും എന്നാൽ, ഏറ്റവും ദുരിതം അനുഭവിക്കുന്ന 4.2 കോടിക്ക് അതു മതിയാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.