ഹേഗ്: ഇസ്രായേലിന് എഫ്35 യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ കൈമാറുന്നത് രാജ്യം അവസാനിപ്പിക്കണമെന്ന് ഡച്ച് കോടതി ഉത്തരവിട്ടു. ഗസ്സയിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ സംഘടനകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ യുദ്ധക്കുറ്റങ്ങൾക്കാണ് ഇസ്രായേൽ ഈ ആയുധങ്ങൾ ഉപയോഗിക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
യു.എസിൽ നിർമിക്കുന്ന എഫ് 35 യുദ്ധവിമാനങ്ങൾ നെതർലൻഡ്സിലെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ച് ഇസ്രായേൽ ഉൾപ്പെടെ പങ്കാളികൾക്ക് ആവശ്യാനുസരണം നൽകാനാണ് കരാർ. ആയുധ കൈമാറ്റം രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്നും ഇടപെടാനാവില്ലെന്നും കഴിഞ്ഞ ഡിസംബറിൽ ജില്ല കോടതി വിധിച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.