വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയെ വധിക്കാൻ ഇസ്രായേൽ യു.എസിന് സമർപ്പിച്ച പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖാംനഈയെ കൊല്ലാനുള്ള പദ്ധതി വികസിപ്പിച്ചെടുത്തതായി ഇസ്രായേൽ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ, ട്രംപ് ഇതിനെ എതിർത്തതായി വൈറ്റ് ഹൗസ് ഇസ്രായേൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖാംനഈയെ കൊല്ലാനുള്ള പദ്ധതി സംഘർഷം രൂക്ഷമാക്കി മേഖലയെ അസ്ഥിരപ്പെടുത്തുമെന്നാണ് യു.എസ് വിലയിരുത്തൽ. ട്രംപ് ഈ നിർദേശം നിരസിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് റോയിട്ടേഴ്‌സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.