ആത്മവിശ്വാസത്തിലുറച്ച്​ ട്രംപ്​; അനുകൂല സാഹചര്യമെന്ന്​ വിലയിരുത്തൽ

വാഷിങ്​ടൺ: റിപബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച്​ ഡോണൾഡ്​ ട്രംപ്​. 'രാജ്യത്തുടനീളം വ​ളരെ നല്ലത്​ നടക്കുമെന്ന്​ ഞങ്ങൾ നോക്കികാണുന്നു. നന്ദി' എന്നായിരുന്നു ട്രംപിൻറെ ട്വീറ്റ്​.

രാജ്യം മുഴുവൻ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ്​ ഇരുകൂട്ടരും. ​ഫ്ലോറിഡ, ടെക്​സസ്​ തുടങ്ങിയ സംസ്​ഥാനങ്ങളിൽ ഇരുകൂട്ടരും കനത്ത പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​.

തെരഞ്ഞെടുപ്പിൽ പരാജയമേറ്റു ​വാങ്ങേണ്ടിവന്നാൽ താൻ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്ന്​ പ്രചരണ പരിപാടിക്കിടയിൽ ട്രംപ്​ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താനിനി രാജ്യത്തേക്ക്​ വരില്ലെന്ന രീതിയിലായിരുന്നു പ്രചരണം.

എന്നാൽ ട്രംപ്​ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്ന്​ വാക്കുനൽകാമോ എന്നായിരുന്നു ബൈഡ​െൻറ പ്രതികരണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ ആയുധമാക്കിയായിരുന്നു ബൈഡ​െൻറ പ്രചരണ പരിപാടികൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.