യുനൈറ്റഡ് നേഷൻസ്: ലഷ്കറെ ത്വയ്ബ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യൻ നിർദേശം യു.എന്നിൽ തടഞ്ഞ് ചൈന. നാലുമാസത്തിനിടെ നാലാം തവണയാണ് പാക് ഭീകരർക്കെതിരായ യു.എന്നിലെ ഇന്ത്യൻ നീക്കങ്ങൾ ചൈന തടയുന്നത്.
ഇന്ത്യക്കുപുറമെ യു.എസും ചേർന്നാണ് 42കാരനായ ഷാഹിദ് മഹ്മൂദിനെതിരെ പ്രമേയം അവതരിപ്പിച്ചത്. യു.എസ് ട്രഷറി വിഭാഗം 2016ൽതന്നെ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയിലുള്ള സമയത്താണ് നീക്കം. ലഷ്കർ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണത്തിൽ 160 പേർ കൊല്ലപ്പെട്ടിരുന്നു.
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാൾ 2007 മുതൽ സംഘടനയിൽ സജീവമാണ്. ലഷ്കറിന് ഫണ്ടുകൾ കണ്ടെത്തൽ ഫലാഹെ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ചുമതലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.