താമസ കെട്ടിടങ്ങൾ തകർക്കൽ തുടർന്ന്​ ഇസ്രായേൽ; മരണം 41 കുട്ടികളുൾപെടെ 150 ആയി

ഗസ്സ: തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ബോംബുവർഷം തുടർന്ന്​ ഇസ്രായേൽ. 41 കുട്ടികളും 22 സ്​ത്രീകളുമുൾപെടെ 150 പേരാണ്​ ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ വധിക്കപ്പെട്ടത്​. നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. ഇനിയും തുടരുമെന്നും വരുംദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഇൗജിപ്​ത്​ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളി.

അസോസിയേറ്റഡ്​ പ്രസ്​, അൽജസീറ ഉൾപെടെ മാധ്യമ സ്​ഥാപനങ്ങളുടെ ആസ്​ഥാനം സ്​ഥിതി ചെയ്യുന്ന അൽ ജലാ ടവർ തകർത്ത ആക്രമണത്തിൽ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടു. ശനിയാഴ്​ചയാണ്​ ഫലസ്​തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്​ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ തീ വർഷിച്ചത്​. കുടുംബങ്ങൾ താമസിച്ച 60 അപ്പാർട്ടുമെൻറുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്​ഥാപനങ്ങളുടെ അവശ്യ വസ്​തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെ​ട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബുവർഷം.

അതേ ദിവസം ഗസ്സയിലെ ഫലസ്​തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്​ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ പെടും. ഹമാസ്​ നേതാവ്​ യഹ്​യ സിൻവാറി​െൻറ ഗസ്സയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്​. ഇവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്ന്​ വ്യക്​തമല്ല. ശനിയാഴ്​ച രാത്രി നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടു ഫലസ്​തീനികൾ കൊല്ലപ്പെടുകയും 25 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഇസ്രായേലിൽ ഫലസ്​തീനി- ജൂത വംശീയ സംഘർഷങ്ങളും അതിവേഗം വ്യാപിക്കുകയാണ്​. കഴിഞ്ഞ ദിവസം 11 പേർ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ട വെസ്​റ്റ്​ ബാങ്കിൽ ഒരാൾ കൂടി മരിച്ചു.

അതേ സമയം, ആക്രമണത്തിൽ​ ഓഫീസ്​ നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധക്കുറ്റങ്ങൾക്ക്​ ഇസ്രായേലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുംവരെ ​ഏറ്റവും പുതിയ വാർത്തകളുമായി രംഗത്തുണ്ടാകുമെന്ന്​ അൽജസീറ ചാനൽ അറിയിച്ചു. 

Tags:    
News Summary - Deaths in Gaza as Israel launches ‘most intense raids yet’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.