ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊന്ന് മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ച കഴിഞ്ഞയാൾക്ക് വധശിക്ഷ

സിങ്കപ്പൂർ: ഗർഭിണിയായ ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്ചയോളം മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞ 45കാരന് സിങ്കപ്പൂർ കോടതി വധശിക്ഷ വിധിച്ചു. 'വുഡ്ലാൻഡ്സ് ഇരട്ട കൊലപാതകം' എന്ന് പ്രശസ്തമായ കേസിലാണ് പ്രതി ടിയോ ഗിം ഹേങ്ങിന് ശിക്ഷ ലഭിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന ഭാര്യ ച്യൂങ് പേയ് ഷാൻ (39), നാല് വയസ്സുള്ള മകൾ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും ഇതിനെച്ചൊല്ലി ഭാര്യയുമായുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ടിയോ തുണി ഭാര്യയുടെ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മകളെയും സമാനരീതിയിൽ കൊന്നു. ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കിടക്കയിൽ കിടത്തിഏഴ് ദിവസം കൂടെ കഴിഞ്ഞു. മൃതദേഹങ്ങൾക്കൊപ്പമാണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്.

ഇതിനിടെ ജീവനൊടുക്കാൻ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഴ് ദിവസങ്ങൾക്ക് ശേഷം ഭാര്യ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2017ലെ ചൈനീസ് പുതുവൽസര ദിനമായിരുന്നു അന്ന്. തുടർന്ന് പോലീസ് ടിയോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Dad who murdered wife and child then slept with bodies for a week sentenced to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.