യൂറോപ്പിൽ അഭയം തേടിയ ക്യൂബൻ പൗരൻമാരെ തുർക്കിയിലേക്ക് നാടുകടത്തി

ഹവാന: യൂറോപ്പിൽ അഭയം തേടിയെത്തിയ 30 ക്യൂബൻ പൗരൻമാരെ ബലംപ്രയോഗിച്ച് ഗ്രീസിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. 2021 ഡിസംബർ അവസാനമാണ് സംഭവം. തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ച ഇവരെ മർദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട് ഇവരെ തുർക്കിഷ് അതിർത്തിയിലെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

ആയുധധാരികളായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. ദുഃസ്വപ്നങ്ങളിലൂടെയാണ് കടന്നുപോയതെന്നാണ് തുർക്കിയിലെത്തിയ സംഘം അൽജസീറ ചാനലിനോട് പ്രതികരിച്ചത്.

Tags:    
News Summary - Cuban asylum seekers in Greece ‘forcibly expelled’ to Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.