ലണ്ടൻ: ബ്രിട്ടനിൽ കോവിഡിെൻറ ഡെൽറ്റ വകഭേദം പടരുന്നു. ഇംഗ്ലണ്ടിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച നൂറുകണക്കിന് പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 19നും ആഗസ്റ്റ് രണ്ടിനുമിടെ ഡെൽറ്റ വകഭേദം ബാധിച്ച് 1467 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 512 ആളുകളും വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതർ പറഞ്ഞു. ആസ്ട്രസെനക, മോഡേണ,ഫൈസർ-ബയോടെക് കമ്പനികളുടെ വാക്സിനാണ് ബ്രിട്ടനിൽ വിതരണം ചെയ്യുന്ന
ത്. യുവാക്കളിൽ 75 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. രോഗവ്യാപനമുള്ള സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ ആളുകൾക്കിടയിൽ കലരാതെ എത്രയും പെട്ടെന്ന് ഐസൊലേഷനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.