വാഷിങ്ടൺ: രാജ്യത്തെ തൊഴിലിടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഡൈവേസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പദ്ധതി (വൈവിധ്യനയം) അവസാനിപ്പിച്ച ഉത്തരവ് തടഞ്ഞ നടപടി കോടതി റദ്ദാക്കി. ബാൾട്ടിമോറിലെ ജില്ല കോടതി ജഡ്ജി ആദം ആബിൽസണിന്റെ ഉത്തരവാണ് റിച്ച്മണ്ടിലെ നാലാമത് സർക്യൂട്ട് അപ്പീൽ കോടതിയുടെ മൂന്നംഗ ജഡ്ജിമാരുടെ സമിതി റദ്ദാക്കിയത്. ആൽബർട്ട് ഡിയാസ് തലവനും പമേല ഹാരിസ്, അല്ലിസൺ ജോൺസ് എന്നിവർ അംഗങ്ങളുമായ പാനലിന്റെതാണ് ഉത്തരവ്. അതേസമയം, വിധിന്യായത്തിൽ വൈവിധ്യനയത്തിനെതിരായ നടപടികളിൽ ആൽബർട്ട് ഡിയാസും പമേല ഹാരിസും ആശങ്ക രേഖപ്പെടുത്തി.
അധികാരത്തിൽ വന്ന് ആദ്യ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട സുപ്രധാന ഉത്തരവുകളിലൊന്നാണ് വൈവിധ്യ നയം അവസാനിപ്പിക്കൽ. ഭരണഘടന വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്നതുമാണ് ട്രംപിന്റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ആദം ആബിൽസന് തടഞ്ഞത്. ട്രംപിന്റെ നടപടിക്കെതിരെ മേരിലാൻഡ് സ്റ്റേറ്റിലെ ബാൾട്ടിമോർ നഗരമടക്കം നിരവധി സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, പൗരാവകാശങ്ങൾ ലംഘിക്കുന്ന വൈവിധ്യനയം മാത്രമാണ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചതെന്നാണ് നീതിന്യായ വകുപ്പ് വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.