ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; സംയമനം പാലിച്ചതായി ഇമ്രാൻ ഖാൻ

ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ അബദ്ധത്തിൽ പാക് മണ്ണിൽ പതിച്ചതിന്റെ യാഥാർഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താശന ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രതികരിക്കാമായിരുന്നിട്ടും യാഥാർഥ്യം മനസിലാക്കി പാകിസ്താൻ സംയമനം പാലിക്കുകയായിരുന്നെന്ന് പാക് പ്രധാനമരന്തി ഇമ്രാൻ ഖാൻ.

മാർച്ച് ഒമ്പതിനാണ് ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ ലാഹോറിൽ നിന്ന് 275 കിലോമീറ്റർ അകലെ മിയാൻ ചന്നുവിനടുത്തുള്ള ഒരു കോൾഡ് സ്റ്റോറേജ് വെയർഹൗസിൽ പതിച്ചത്. പാക് പഞ്ചാബിലെ ഹാഫിസാബാദ് ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

അതേസമയം, മിസൈൽ അബദ്ധത്തിൽ പതിച്ചതു സംബന്ധിച്ച് ഇന്ത്യയുടെ "ലളിത വിശദീകരണം" തൃപ്തികരമല്ലെന്നും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ കൃത്യമായി സ്ഥാപിക്കാൻ സംയുക്ത അന്വേഷണം വേണമെന്നും പാകിസ്താൻ വിദേശകാര്യ ഓഫീസ് ശനിയാഴ്ച പറഞ്ഞു. എന്നാൽ, സാങ്കേതിക തകരാർ കാരണം പതിവ് അറ്റകുറ്റപ്പണികൾക്കിടെ മിസൈൽ 'അബദ്ധത്തിൽ തൊടുത്തുവിട്ടതാണ്' എന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ 'ഉന്നത തല അന്വേഷണത്തിന്' ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യ പറഞ്ഞു.

Tags:    
News Summary - Could've Responded To Indian Missile, Observed Restraint, Says Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.