മോഡേണ കോവിഡ്​ വാക്​സിൻ പരീക്ഷണം നടത്തിയവരിൽ പാർശ്വഫലങ്ങൾ

ന്യൂഡൽഹി: മോഡേണ കോവിഡ്​ വാക്​സിൻ പരീക്ഷണം നടത്തിയവരിൽ പാർശ്വഫലങ്ങളുണ്ടായെന്ന്​ റിപ്പോർട്ട്​. ​യൂനിവേഴ്​സിറ്റി നോർത്ത്​ കരോളിനയിൽ നടത്തിയ പരീക്ഷണത്തിലാണ്​ പാർശ്വഫലങ്ങൾ കണ്ടെത്തിയത്​. പരീക്ഷണത്തിന്​ ശേഷം വളണ്ടിയർമാർക്ക്​ ക്ഷീണവും പനിയും ശരീരവേദനയും അനുഭവപ്പെട്ടുവെന്നാണ്​ റിപ്പോർട്ട്​.

പരീക്ഷണത്തിനുണ്ടായിരുന്ന വളണ്ടിയർമാരിലൊരാൾ ഫോക്​സ്​ ന്യൂസിനോടാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. അതേസമയം, പരീക്ഷണഘട്ടത്തിലുണ്ടാവുന്ന ചെറിയ പനിയും ക്ഷീണവും കാര്യമാക്കേണ്ടെന്നാണ്​ വിദഗ്​ധരുടെ പക്ഷം. വാക്​സി​െൻറ ക്ലിനിക്കൽ പരീക്ഷണമാണ്​ നടക്കുന്നത്​. പൂർണമായ രീതിയിൽ വാക്​സിൻ പൊതുജനങ്ങൾക്ക്​ ലഭ്യമാക്കു​േമ്പാൾ ഇത്തരം പ്രശ്​നങ്ങളുണ്ടാവില്ലെന്നാണ്​ ഇവർ വ്യക്​തമാക്കുന്നത്​.

നേരത്തെ പഫിസർ വാക്​സിൻ 90 ശതമാനവും വിജയകരമാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഇനി മോഡേണ വാക്​സി​െൻറ പരീക്ഷണഫലമാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. 30,000 പേരിൽ വാക്​സി​െൻറ അവസാനഘട്ട പരീക്ഷണമാണ്​ നടത്തുന്നത്​. റഷ്യയുടെ കോവിഡ്​ വാക്​സി​െൻറ പരീക്ഷണവും വിജയമായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. 

Tags:    
News Summary - Coronavirus vaccine update: Moderna trial volunteer experiences side effects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.