പ്രാർഥനയിൽ ലിംഗ സമത്വം ​കൊണ്ടുവരാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട്

ലണ്ടൻ: പ്രാർഥനയിൽ എങ്ങനെ ലിംഗസമത്വം കൊണ്ടുവരാമെന്ന ആലോചനയിലാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട്. അതേസമയം നിലവിലുള്ള സർവീസ് അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്നും പള്ളിയധികൃതർ വ്യക്തമാക്കി.

പ്രാർഥനയിൽ ലിംഗസമത്വം കൊണ്ടുവരുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും ചർച്ച് അധികൃതർ പറഞ്ഞു.

ഇതിനെതിരെ യാഥാസ്ഥിതിക വിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ദൈവത്തെ പിതാവ് എന്നല്ലാതെ മാതാവ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നാണ് അവരുടെ വാദം.

Tags:    
News Summary - Church Of England Explores Gender-Neutral God, Critics Hit Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.