ചൈനീസ്​ ഫോ​ട്ടോഗ്രാഫറുടെ ഫോ​ട്ടോക്കെതിരെ വിമർശനം

ബെയ്​ജിങ്​: ഏഷ്യക്കാരെ പ്രത്യേകിച്ച്​ ചൈനക്കാരെ പ്രത്യേകരീതിയിൽ മുദ്രകുത്തുന്നു എന്ന്​ ഫോ​ട്ടോക്കെതിരെ വിമർശനമുയർന്നതോടെ മാപ്പുപറഞ്ഞ്​ ചൈനീസ്​ ഫാഷൻ ഫോ​ട്ടോഗ്രാഫർ ചെൻ മാൻ. ഒരു വനിത മോഡലി​െൻറ ചെറിയ ഇടുങ്ങിയ കണ്ണുകളും നിരാശ പടരുന്ന മുഖവുമുള്ള ഫോ​ട്ടോയാണ്​ വനിത ഫോ​ട്ടോഗ്രാഫറായ ചെൻ മാൻ എടുത്തത്​.

ഫോ​ട്ടോക്ക്​ വേണ്ടി മോഡലി​െൻറ കണ്ണ്​ കൂടുതൽ ഇടുങ്ങിയതാക്കിയതും തൊലിയുടെ നിറം മാറ്റുകയും ചെയ്​തതാണ്​ ഏഷ്യക്കാരെ പ്രത്യേക രീതിയിൽ മുദ്രകുത്താൻ ശ്രമിക്കുന്നു എന്ന വിമർശനത്തിനിടയാക്കിയത്​. ഫ്രഞ്ച്​ ഫാഷൻ ബ്രാൻഡായ ഡിയൊറിന്​ വേണ്ടിയാണ്​ ചെൻ ഫോ​​ട്ടോ എടുത്തത്​.  

Tags:    
News Summary - Chinese fashion photographer Chen Man apologizes for ‘unthoughtful’ work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.