ഒരു വർഷത്തിനു ശേഷം വുഹാനിൽ വീണ്ടും കോവിഡ്​; 1.1 കോടി നാട്ടുകാർക്ക്​ പരിശോധന

ബെയ്​ജിങ്​: കോവിഡ്​ മഹാമാരി ലോകത്തിന്​ 'സമ്മാനിച്ച' ചൈനീസ്​ നഗരമായ വുഹാനിൽ ഒരു വർഷത്തിനു ശേഷം വീണ്ടും കോവിഡ്​ കണ്ടെത്തി. ഇതേ തുടർന്ന്​ നഗരവാസികളായ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ഏഴു പേരിലാണ്​ അടുത്തിടെയായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. പരിശോധന അതിവേഗം പൂർത്തിയാക്കാനാണ്​ തീരുമാനം.

ഒന്നര വർഷം മുമ്പ്​ വുഹാനിലാണ്​ ആദ്യമായി കൊറോണ വൈറസ്​ ബാധ തിരിച്ചറിഞ്ഞത്​. ഇറച്ചിമാർക്കറ്റി​െലത്തിയവരിലാണ്​ രോഗം കണ്ടെത്തിയിരുന്നത്​. എന്നാൽ, വുഹാൻ ലബോറട്ടറിയിൽനിന്ന്​ പുറത്തുകടന്നെന്ന ആരോപണവുമായി അമേരിക്കയുൾപെടെ രംഗത്തുണ്ട്​. 

Tags:    
News Summary - China's Wuhan To Test "All Residents" As Covid Cases Emerge After A Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.