ഉയ്​ഗൂർ മുസ്​ലിം സ്​ത്രീകൾക്കെതിരെ പരാമർശം; ചൈനീസ്​ എംബസി ട്വിറ്റർ അക്കൗണ്ട്​ പൂട്ടി


വാഷിങ്​ടൺ: സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ വർഷങ്ങളായി ​െകാടിയ പീഡനം തുടരുന്ന ചൈനക്കെതിരെ പുതിയ നടപടി. ഉയ്​ഗൂർ വനിതകളെ അപമാനിച്ച്​ പ്രസ്​താവനയിറക്കിയ യു.എസിലെ എംബസി ട്വിറ്റർ അക്കൗണ്ട്​ അധികൃതർ പൂട്ടി. @ChineseEmbinUS എന്ന അക്കൗണ്ടിനാണ്​ പൂട്ട്​ വീണത്​.

ഉയ്​ഗൂറിലെ മുസ്​ലിം സ്​​​ത്രീകൾ ഇനിയും 'കുട്ടികളെ ഉൽപാദിപ്പിക്കുന്ന മെഷീനുകള'ല്ലെന്നായിരുന്നു ട്വീറ്റ്​. ജനുവരി രണ്ടാം വാരം വിലക്കുവീണ ശേഷം ഇതുവരെയും അക്കൗണ്ടിൽ ട്വീറ്റുകളൊന്നും വന്നിട്ടില്ല.

സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ ചൈന വംശഹത്യ നടത്തുന്നതായി വ്യാപക വിമർശനമുണ്ട്​. വിഷയത്തിൽ യു.എൻ ഉൾപെടെ ഇടപെട്ടിട്ടും ഉയ്​ഗൂറുകൾക്കെതിരായ നടപടികൾ അവസാനിക്കാനില്ലെന്നാണ്​ ചൈനീസ്​ നിലപാട്​. നഗരത്തിലുടനീളം സ്​ഥാപിച്ച തടവറകളിൽ ദശലക്ഷക്കണക്കിന്​ ഉയ്​ഗൂറുകളെ പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുസ്​ലിംകൾക്ക്​ അവരുടെ മതം അനുഷ്​ഠിക്കുന്നത്​ വിലക്കി പകരം ചൈനീസ്​ സർക്കാർ നിശ്​ചയിക്കുന്ന പാഠങ്ങൾ ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ്​ ഈ തടവറകൾ. ഉയ്​ഗൂർ മുസ്​ലിം സ്​​ത്രീകളെ നിർബന്ധ വന്ധ്യംകരണത്തിന്​ വിധേയമാക്കിയും ഗർഭഛിദ്രം നടത്തിയും കുടുംബാസൂത്രണം അടിച്ചേൽപിച്ചും പിടിമുറുക്കു​ന്നതായി കഴിഞ്ഞ വർഷം ജർമൻ ഗവേഷക അഡ്രിയൻ സെൻസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ട്വിറ്റർ വിലക്കിനെ കുറിച്ച്​ ചൈനീസ്​ എംബസിയോ യു.എസോ പ്രതികരിച്ചിട്ടില്ല.

അതിക്രമത്തിന്​ ട്വീറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന്​ അടുത്തിടെ മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ടിന്​ വിലക്ക്​ വീണിരുന്നു.

Tags:    
News Summary - China's Embassy Tweet On Uighur Women, Twitter Locks Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.