ബെയ്ജിങ്: ലോകം പതിയെ സാധാരണ നിലയിലേക്ക് വരാനൊരുങ്ങുേമ്പാൾ കോവിഡ് പ്രഭവ ഭൂമിയായ ചൈനയിൽ വീണ്ടും തീവ്രവ്യാപനം. മാസങ്ങൾക്കിടെ ഏറ്റവും കടുത്ത വ്യാപനം കണ്ട രാജ്യത്ത് തലസ്ഥാനമായ ബെയ്ജിങ്ങിലുൾപെടെ നിയന്ത്രണം കർശനമാക്കി. 25 നഗരങ്ങളിലായി 400 പേരിലാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 31 പ്രവിശ്യകളിൽ 17ലും രോഗം കണ്ടെത്തി. ഡെൽറ്റ വകഭേദങ്ങളാണ് തിരിച്ചറിഞ്ഞത്.
31 പ്രവിശ്യകളിലെയും പ്രാദേശിക ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആവശ്യമില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്തുപോകരുതെന്നാണ് പ്രധാന നിർദേശം. വ്യാപന സാധ്യതയുള്ള 20 മേഖലകളിൽ യാത്രക്ക് പ്രത്യേക വിലക്കുണ്ട്.
നാൻജിങ്, യാങ്സൂ പ്രവിശ്യകളിൽ ആഭ്യന്തര വിമാന സർവീസ് നിർത്തി.
ബെയ്ജിങ്ങിൽ 13 റെയ്ൽ ലൈനുകളിൽ സർവീസ് റദ്ദാക്കി. 23 സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന നിർത്തി.
വുഹാന് പുറമെ യാങ്സു, ഷെങ്സു എന്നിവിടങ്ങളിലും കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പട്ടണം വിടാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ബെയ്ജിങ്ങിലും പരിശോധന വ്യാപകമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.