നേപ്പാൾ ദുരന്തം: കാണാമറയത്ത് 5,000ലേറെ പേർ

കാ​ഠ്മ​ണ്ഡു: ര​ണ്ടാ​ഴ്ച പി​ന്നി​ട്ട നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​തെ 5,000ലേ​റെ പേ​ർ. 1400 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട ദു​ര​ന്ത​ത്തി​ൽ 30 രാ​ജ്യ​ക്കാ​രാ​യ 589 വി​ദേ​ശി​ക​ള​ട​ക്കം 5,130 പേ​രെ കാ​ണാ​താ​യ​താ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക്. നേ​പ്പാ​ൾ- തി​ബ​ത്ത് അ​തി​ർ​ത്തി​യി​ൽ ഹി​മാ​നി ത​ക​ർ​ന്ന് കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ ജ​ലം ഭോ​ട്ടെ​കോ​ശി പു​ഴ​യി​ലാ​ണ് മി​ന്ന​ൽ പ്ര​ള​യം തീ​ർ​ത്ത​ത്. നേ​പ്പാ​ളി​ന് പു​റ​മെ ചൈ​ന​യി​ലും 500ലേ​റെ പേ​രെ കു​റി​ച്ച് വി​വ​ര​മി​ല്ല. 43 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ച്ചി​ട്ടു​ണ്ട്.

നേ​പ്പാ​ളി​ൽ ചി​ത്‍വാ​ൻ ജി​ല്ല​യി​ൽ മാ​ത്രം 364 മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ന​വ​ൽ​പ​രാ​സി ഈ​സ്റ്റ്, വെ​സ്റ്റ്, നു​വാ​കോ​ട്ട്, റ​സു​വ, ഗോ​ർ​ഖ, ധാ​ഡി​ങ്, ത​ന​ഹു​ൻ ജി​ല്ല​ക​ളി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചു. റ​സു​വ, നു​വാ​കോ​ട്ട് ജി​ല്ല​ക​ളി​ലെ ജ​ല വൈ​ദ്യു​ത നി​ല​യ​ങ്ങ​ളു​ടെ തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. ചി​ലി​മെ നി​ല​യ​ത്തി​ലെ തു​ര​ങ്ക​ത്തി​ൽ 115 മീ​റ്റ​റും അ​പ്പ​ർ ത്രി​ശൂ​ലി-1 നി​ല​യ​ത്തി​ൽ 400 മീ​റ്റ​റും മ​ണ്ണ് നീ​ക്കി​യി​ട്ടു​ണ്ട്. റ​സു​വാ​ഗ​ഢി, റ​സു​വ ഭോ​ട്ടെ​കോ​ശി, ലാ​ങ്ടാ​ങ്, ത്രി​ശൂ​ലി- 3എ, ​അ​പ്പ​ർ ത്രി​ശൂ​ലി -3ബി ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ മ​ണ്ണ് മൂ​ടി​യ​തും വ​ൻ​തോ​തി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​തു​മാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്. സ​മീ​പ​നാ​ളു​ക​ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​യ നി​ല​യി​ലാ​യ​തി​നാ​ൽ തി​രി​ച്ച​റി​യ​ലും എ​ളു​പ്പ​മ​ല്ല.  

Tags:    
News Summary - നേപ്പാൾ ദുരന്തം: കാണാമറയത്ത് 5,000ലേറെ പേർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.