യു.​എ​സി​ൽ ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; പ്ര​തി​യാ​യ മ​ല​യാ​ളി യുവതി അ​റ​സ്റ്റിൽ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ വ്യ​ത്യ​സ്ത രീ​തി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മ​ല​യാ​ളി യു​വ​തി​ അ​റ​സ്റ്റി​ൽ. അ​നി​ല ബേ​ബി​യു​ടെ (32) അ​റ​സ്റ്റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​​ശൂ​​ർ മ​​ണ്ണു​​ത്തി മു​​ടി​​ക്കോ​​ട് സ്വ​​ദേ​​ശി​​നി അ​​ഞ്ജ​​ന ഹ​രി (35), കോ​​ട്ട​​യം ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി​​നി ആ​​ൻ മേ​രി മാ​ത്യു (35) എ​​ന്നി​​വ​​രാ​​ണ് ആ​ഗ​സ്റ്റ് 28ന് ​കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ളെ ക​ഴു​ത്തു​ഞെ​രി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രാ​ളെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സൗ​ത്ത് ബേ ​മേ​ഖ​ല​യി​ലു​ള്ള സാ​ൻ ഹൊ​സെ​യി​ലും മി​ൽ​പി​റ്റാ​സി​ലു​മാ​യി​ട്ടാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ. ഇ​രു ന​ഗ​ര​ങ്ങ​ളും ത​മ്മി​ൽ 20 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ക​ലം. ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം അ​നി​ല ബേ​ബി​യാ​ണ് പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

സം​ഭ​വ​ദി​വ​സം​ത​ന്നെ പി​ടി​കൂ​ടി​യ അ​നി​ല​ക്കെ​തി​രെ ആ​ദ്യം മി​ൽ​പി​റ്റാ​സി​ലെ കൊ​ല​പാ​ത​ക​ത്തി​നാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. ആ​ൻ മേ​രി മാ​ത്യു​വി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് മ​റ്റൊ​രു കൊ​ല​ക്കു​റ്റ​വും ചു​മ​ത്തി. സം​ഭ​വ​ങ്ങ​ളു​ടെ കാ​ര​ണ​വും സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് സാ​ൻ ഹൊ​സെ പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം, സാ​ന്റ ക്ലാ​ര കൗ​ണ്ടി കോ​ട​തി​യി​ൽ വ്യാ​ഴാ​ഴ്ച ആ​ദ്യ​മാ​യി ഹാ​ജ​രാ​ക്കി​യ അ​നി​ല​യെ ന​വം​ബ​ർ 17ന് ​വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്ന് കു​റ്റം സ​മ്മ​തി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് അ​റി​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. ആ​ഗ​സ്റ്റ് 28ന് ​സാ​ൻ ഹൊ​സെ​യി​ലെ ലി​ൻ​ഡ വി​സ്റ്റ സ്ട്രീ​റ്റി​ലു​ള്ള ആ​ൻ മേ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യ കൊ​ല​പാ​ത​കം. അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ ആ​ൻ മേ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് ഭ​ർ​ത്താ​വാ​ണ് ആ​ൻ മേ​രി​യെ വീ​ടി​നു​ള്ളി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തു​ഞെ​രി​ക്കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കു​ത്തേ​റ്റ നി​ല​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൻ മേ​രി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.ഏ​ക​ദേ​ശം 90 മി​നി​റ്റി​നു​ശേ​ഷം മി​ൽ​പി​റ്റാ​സി​ലെ അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ത്തി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തേ​ക്ക് അ​നി​ല അ​ഞ്ജ​ന ഹ​രി​യെ വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​രും ഒ​രേ അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു താ​മ​സം. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും പ​രി​ച​യ​ക്കാ​രും പ​റ​ഞ്ഞു. അ​നി​ല​യു​ടെ കാ​റി​നു​ സ​മീ​പ​ത്തേ​ക്ക് അ​ഞ്ജ​ന സൗ​ഹൃ​ദ​ഭാ​വ​ത്തോ​ടെ ന​ട​ന്നെ​ത്തി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി. വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ കാ​ർ പെ​ട്ടെ​ന്ന് വേ​ഗം​കൂ​ട്ടി അ​ഞ്ജ​ന​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് അ​നി​ല അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മ​റ്റു മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം 1.6 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫാ​ർ​മ​സി​ക്കു പു​റ​ത്ത് നീ​ല നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട വാ​ഹ​നം പൊ​ലീ​സ് പി​ന്നീ​ട് ക​ണ്ടെ​ത്തി. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത് അ​നി​ല​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.  

Tags:    
News Summary - യു.​എ​സി​ൽ ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; പ്ര​തി​യാ​യ മ​ല​യാ​ളി യുവതി അ​റ​സ്റ്റി​ൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.