600 കിലോമീറ്ററിൽ പറക്കും ട്രെയിൻ കന്നിയാത്ര നടത്തി ചൈന

ബെയ്​ജിങ്​: കരയിലെ അതിവേഗങ്ങളെ തോൽപിച്ച് പുതിയ പറക്കുംട്രെയിനുമായി​ ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മ​േഗ്ലവ്​ ട്രെയിനാണ്​ ചൈനയിലെ ക്വിങ്​ഡാവോ പട്ടണത്തിൽ കന്നിയാ​ത്ര നടത്തിയത്​. ട്രാക്കിനു മുകളിൽ ​െപാങ്ങിക്കിടക്കുംപോലെ സഞ്ചരിക്കാൻ സഹായിക്കുന്ന 'മാഗ്​നെറ്റിക്​ ലെവിറ്റേഷൻ' എന്നതിന്‍റെ ചുരുക്കപ്പേരായ മ​േഗ്ലവ്​ വിഭാഗത്തിൽ പെട്ട ട്രെയിൻ വൈദ്യുത കാന്തിക ശക്​തിയിലാണ്​ സഞ്ചരിക്കുന്നത്​. സർക്കാറിന്​ കീഴിലുള്ള ചൈന റെയിൽവേ റോളിങ്​ സ്​റ്റോക്​ കോർപറേഷൻ ആണ്​ നിർമാതാക്കൾ.

പരമാവധി വേഗത്തിനു പുറമെ അന്തരീക്ഷ മലിനീകരണം തീരെ കുറവാണെന്നതും മ​േഗ്ലവ്​ ട്രെയിനുകളുടെ സവിശേഷതയാണ്​. 2019ൽ മാധ്യമങ്ങൾക്ക്​ മുമ്പിൽ സർക്കാർ ഇതിന്‍റെ മോഡൽ അവതരിപ്പിച്ചിരുന്നു. ഭൂവിസ്​തൃതിയിൽ റഷ്യക്ക്​ താഴെ രണ്ടാമതുള്ള ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച്​ അതിവേഗത്തിൽ എത്താൻ മ​േഗ്ലവ്​ ട്രെയിനുകൾ വ്യാപകമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

നിലവിൽ 350 കിലോമീറ്ററാണ്​ ചൈനയിൽ സർവീസ്​ നടത്തുന്ന അതിവേഗ ട്രെയിനിന്‍റെ പരമാവധി വേഗം. അതിന്‍റെ ഇരട്ടിയോളം വരും പുതിയതായി ആരംഭിച്ച ട്രെയിൻ. അതിവേഗ യാത്രക്ക്​ നാം ആശ്രയിക്കുന്ന വിമാനത്തിന്​ 800-900 കിലോമീറ്ററാണ്​ ശരാശരി വേഗം. ഇതിന്‍റെ അടുത്തെത്തുന്ന വേഗത്തിൽ കരയിൽ സഞ്ചരിക്കാനാകുന്നത്​ ഗതാഗത രംഗത്ത്​ വിപ്ലവം കുറിക്കും.

ചൈനയിൽ അതിവേഗ ട്രെയിൻ സർക്കാർ ആരംഭിച്ചുവെങ്കിലും അവക്ക്​ സർവീസ്​ നടത്താൻ ശേഷിയുള്ള പാതകളുടെ കുറവ്​ വെല്ലുവിളിയാണ്​. ഷാങ്​ഹായ്​ വിമാനത്താവളത്തിൽനിന്ന്​ നഗരത്തിലേക്ക്​ മാത്രമാണ്​ നിലവിൽ ഈ പാത ഉപയോഗത്തിലുള്ളത്​. ഇത്​ മറികടക്കാൻ മ​േഗ്ലവ്​ ട്രെയിനുകൾക്ക്​ പ്രത്യേക പാത നിർമാണം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - China debuts world's fastest train, a sleek maglev that can reach speeds of up to 373 miles per hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.