െബയ്ജിങ്: രാജ്യരഹസ്യങ്ങൾ വിദേശത്തേക്ക് നൽകിയെന്നാരോപിച്ച് ചൈനീസ് വംശജയായ ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ ചൈന അറസ്റ്റ് ചെയ്തു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സി.ജി.ടി.എൻ ചാനൽ അവതാരക ചെങ് ലീയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്റ്റ് മുതൽ തടവിൽ കഴിയുന്ന ഇവർക്കെതിരെ വെള്ളിയാഴ്ച കുറ്റം ചുമത്തുകയും തിങ്കളാഴ്ച അറസ്റ്റ് സ്ഥിരീകരിക്കുകയുമായിരുന്നു. ചെങ്ങിന് നിയമപരമായ അവകാശങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈന ഈ കേസ് കൈകാര്യം ചെയ്യുന്നതിൽ ആസ്ട്രേലിയ ഇടപെടിെല്ലന്നാണ് പ്രതീക്ഷയെന്ന് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
ചെങ്ങിനെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയ പലതവണ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും അവർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്ട്രേലിയൻ വിേദശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ചെങ്ങിെൻറ രണ്ടു മക്കൾ ആസ്ട്രേലിയയിലാണുള്ളത്. ആഗസ്റ്റിൽ മുന്നറിയിപ്പൊന്നുമില്ലാതെ ചെങ്ങിനെ കാണാതാവുകയായിരുന്നു. പിറകെ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ചാനൽ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായി. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് അവർ 'ഗാർഹിക നിരീക്ഷണ'ത്തിൽ കഴിയുകയാണെന്ന് പിന്നീട് ചൈന വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.