ചാർലി കിർക്കുമായി ബന്ധപ്പെട്ട പരാമർശം; അവതാരകൻ ജിമ്മി കിമ്മലിന്റെ ജനപ്രിയ ഷോ അവസാനിപ്പിച്ച് അമേരിക്കൻ ചാനൽ എ.ബി.സി

വാഷിംങ്ടൺ: വലതുപക്ഷക്കാരനായ ചാർലി കിർക്കിനെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ അവതാരകനായ ജിമ്മി കിമ്മലിന്റെ സംപ്രേഷണം അനിശ്ചിതമായി നിർത്തിവെച്ച് അമേരിക്കൻ ചാനലായ എ.ബി.സി.

ജിമ്മി കിമ്മൽ ലൈവ് ​ ഷോ അനിശ്ചിതകാലത്തേക്ക് ഒഴിക്കുമെന്ന് ഡിസ്നി ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്കിന്റെ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ‘മാഗ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) സംഘം കിർക്കിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കിമ്മൽ ഈ ആഴ്ച ആദ്യത്തിലെ തന്റെ ഷോക്കിടെ പറഞ്ഞിരുന്നു.

കിമ്മലിനെ ഒഴിവാക്കിയെന്ന ലോസ് ഏഞ്ചൽസിലെ ടെലിവിഷൻ സ്റ്റുഡിയോയിൽ നിന്നുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇത് ‘അമേരിക്കക്ക് വലിയ വാർത്ത’ ആണെന്ന് ട്രംപ് ആഘോഷിച്ചു. ഒടുവിൽ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെട്ടതിന് എ.ബി.സിക്ക് അഭിനന്ദനങ്ങൾ എന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.  

തനിക്ക് ആക്ഷേപകരമെന്ന് തോന്നുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിർത്താൻ ട്രംപ് ആവർത്തിച്ച് സമ്മർദം ചെലുത്തുകയും സ്റ്റേഷനുകളുടെ ലൈസൻസുകൾ പിൻവലിക്കാൻ എഫ്‌.സി.സിയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കിമ്മലിന്റെ ജനപ്രിയ ഷോ പിൻവലിക്കാനുള്ള തീരുമാനം. 

ട്രംപിന്റെ ദീർഘകാല പ്രചാരണ മുദ്രാവാക്യമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘മാഗ’. യു.എസ് പ്രസിഡന്റിന്റെ നിരവധി പിന്തുണക്കാർ പലപ്പോഴും ആ വാചകം ഉൾക്കൊള്ളുന്ന തൊപ്പികളും ഷർട്ടുകളും ധരിക്കാറുണ്ട്. കിർക്കിനെ ആദരിക്കുന്നതിനായി യു.എസിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നതും രാത്രി അവതാരകൻ പരാമർശിച്ചു. അത് ചില വിമർശനങ്ങൾക്ക് കാരണമാവുകയും വെടിവെപ്പിനോടുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. 

യു.എസിലെ ഏറ്റവും മികച്ച ചാറ്റ് ഷോ വ്യക്തിത്വങ്ങളിൽ ഒരാളാണ് കിമ്മൽ. 2003 മുതൽ അദ്ദേഹം തന്റെ ജിമ്മി കിമ്മൽ ലൈവ്! എന്ന ഷോക്ക് നേതൃത്വം നൽകി വരികയാണ്. നാല് തവണ ഓസ്‌കാർ അവാർഡുകൾ നേടിയിട്ടുണ്ട്. ‘ജിമ്മി കിമ്മൽ തമാശക്കാരനല്ല എന്ന് 2017ൽ ചാർലി കിർക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയതെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

ട്രംപിന് ഒരു ‘മാധ്യമ വിരുദ്ധ ​േപ്ല ബുക്ക്’ ഉണ്ടെന്നും വഴങ്ങാൻ തങ്ങളെ കിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് സി.ഇ.ഒയുടെ പ്രതികരണം വന്ന അതേ സമയത്താണ് മാധ്യമ സ്വാതന്ത്ര്യ​ത്തിനെതിരായ ട്രംപിന്റെ പുതിയ ആഘോഷം. തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകി എന്നാരോപിച്ച് ന്യൂയോർക്ക് ടൈംസിനെതിരെ 150 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ട്രംപ് നൽകിയിട്ടുണ്ട്. എന്നാൽ, കേസുകാണിച്ച് തങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട എന്നാണ് ന്യൂയോർക്ക് ടൈംസ് സി.ഇ.ഒ ട്രംപി​നോട് പറഞ്ഞത്.

Tags:    
News Summary - Charlie Kirk's Comment On Jimmy Kimmel Resurfaces After Show Taken Off Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.