ഓട്ടവ: 10,000 ഉയിഗൂർ മുസ്‍ലിം അഭയാർഥികളെ സ്വീകരിക്കാൻ കനേഡിയൻ പാർലമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. സമീർ സുബെരി എം.പി മുന്നോട്ടുവെച്ച നിർദേശം ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംഗീകരിച്ചിരുന്നു.
പാർലമെന്റിന്റെ കൂടി അംഗീകാരം ലഭിച്ചതോടെ അഭയാർഥികളെ സ്വീകരിക്കുന്നത് അടുത്ത വർഷത്തോടെ യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്. ഉയിഗൂർ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സമീർ സുബെരി എം.പി പ്രതികരിച്ചു.
തുര്‍ക്കി ഭാഷ സംസാരിക്കുന്ന വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ്ങിലാണ് ഉയിഗൂര്‍ മുസ്‍ലികളില്‍ ഭൂരിഭാഗവും. ചൈനയിലെ 20 ലക്ഷം വരുന്ന ഉയിഗൂര്‍ മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ രഹസ്യ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുന്നതായാണ് വംശീയ വിവേചനങ്ങള്‍ക്കെതിരായ യു.എന്‍ കമ്മിറ്റി (സി.ഇ.ആര്‍.ഡി) പറയുന്നത്. അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത് വംശഹത്യയെന്നാണ്.
പതിനായിരങ്ങളാണ് പീഡനം സഹിക്കാതെ ഇവിടെനിന്ന് നാടുവിട്ടത്. 1930 മുതല്‍ ഏതാനും വര്‍ഷം നിലനിന്ന കിഴക്കന്‍ തുര്‍കിസ്താന്‍ റിപ്പബ്ലിക് സ്ഥാപിക്കാന്‍ ഉയിഗൂർ വംശജർ ആഗ്രഹിക്കുന്നുവെന്നാണ് ചൈന ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.