ടൊറന്റോ: കഴിഞ്ഞയാഴ്ച കാണാതായ ഇന്ത്യൻ വിദ്യാർഥിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. ഗുജറാത്തിൽനിന്നുള്ള 20കാരനായ വിദ്യാർഥി വിഷയ് പട്ടേലിനെ വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്. അസിനിബോയിൻ നദിക്കരയിൽ ഹൈവേ 110 പാലത്തിനു സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
വിദ്യാർഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിഷയ് പട്ടേലിന്റേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അസിനിബോയിൻ കമ്യൂണിറ്റി കോളജിൽ വിദ്യാർഥിയായിരുന്നു വിഷയ് പട്ടേൽ. ചാരനിറത്തിലുള്ള ഹോണ്ട സിവിക് കാറിൽ വിഷയ് വീട്ടിൽനിന്ന് പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. നദീതീരത്തേക്ക് ഇദ്ദേഹം നടക്കുന്നതു കണ്ടതായി ഒരു ദൃക്സാക്ഷിയും പൊലീസിനോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.