കാനഡയെ പൊള്ളിച്ച്​ ഉഷ്​ണതരംഗം; നിരവധി മരണം

ഒാട്ടവ: 50 ഡിഗ്രിയോളം ഉയർന്ന അന്തരീക്ഷ മർദത്തിനൊപ്പം പുറത്തിറങ്ങുന്നവരുടെ ഉള്ളും പുറവും പൊള്ളിച്ച്​ ആഞ്ഞടിക്കുന്ന ഉഷ്​ണക്കാറ്റും കാനഡയിൽ മരണം ഉയർത്തുന്നു. വാൻകൂവറിൽ മാത്രം 130 പേരാണ്​ അത്യുഷ്​ണത്തിന്​ ഇരയായി മരണത്തിന്​ കീഴടങ്ങിയത്​. ഏറെയും വയോധികരാണെന്ന്​ അധികൃതർ വ്യക്​തമാക്കി. തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടീഷ്​ കൊളംബിയയിലെ ലിട്ടണിൽ രേഖപ്പെടുത്തിയത്​ 49.5 ഡിഗ്രി അന്തരീക്ഷ മർദമാണ്​. സമീപകാല ചരിത്രത്തിലാദ്യമായാണ്​ രാജ്യത്ത്​ 45 ഡിഗ്രിക്ക്​ മുകളിലെത്തുന്നത്​.

കാലാവസ്​ഥ വ്യതിയാനം രാജ്യത്ത്​ ജീവിതം താളംതെറ്റിക്കൽ ഭാവിയിൽ കൂടുതൽ രൂക്ഷമാകുമെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകി. ബ്രിട്ടീഷ്​ കൊളംബിയ പോലുള്ള മേഖലകളിൽ പൊതുവെ അന്തരീക്ഷ മർദം അത്ര കടുത്തതാകാറില്ലാത്തതിനാൽ മിക്ക വീടുകളിലും എയർ കണ്ടീഷനറുകൾ വെക്കാറില്ല. അതാണ്​ ഇത്തവണ വില്ലനായത്​. ബ്രിട്ടീഷ്​ കൊളംബിയക്ക്​ പുറമെ ആൽബെർട്ട, സാസ്​കച്ചെവൻ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ, മാനിടോബ എന്നിവിടങ്ങളിലും അധികൃതർ കടുത്ത കാലാവസ്​ഥ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

ലോക​ത്ത്​ ഏറ്റവും തണുപ്പുള്ള, മഞ്ഞ്​ കൂടുതൽ പെയ്യുന്ന രാജ്യങ്ങളിൽ ഏറെ മുന്നിലാണ്​ കാനഡ. അവിടെയാണ്​ എല്ലാം തകിടംമറിച്ച്​ ഉഷ്​ണതരംഗം അടിച്ചുവീശുന്നത്​. അമേരിക്കൻ നഗരങ്ങളിലും കടുത്ത ചൂട്​ നിലനിൽക്കുകയാണ്​. 

Tags:    
News Summary - Canada weather: Dozens dead as heatwave shatters records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.