ഫൈസർ, മോഡേണ വാക്​സിനുകൾ പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കുമോ? പുതിയ പഠന റിപ്പോർട്ടുമായി ഗവേഷകർ​

വാഷിങ്​ടൺ: ഫൈസർ, മോഡേണ എന്നീ കോവിഡ്​ പ്രതിരോധ വാക്​സിനുകൾ പുരുഷ പ്രത്യുൽപ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന്​ പഠനം. എം‌.ആർ.‌എൻ.‌എ സാ​ങ്കേതിക വിദ്യ അടിസ്​ഥാനമാക്കിയുള്ള ഈ വാക്​സിനുകൾ എടുത്തവരിൽ ബീജത്തിൻെറ അളവ് ആരോഗ്യകരമായ നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

18 മുതൽ 50 വയസ്സ്​ വരെ പ്രായമുള്ള 45 പേരിലാണ്​ പഠനം നടത്തി​യതെന്ന്​ ജെ.എ.എം.എ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവർക്ക്​ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട്​ പ്രശ്‌നങ്ങളില്ലെന്ന് ആദ്യംതന്നെ ഉറപ്പാക്കി.

വാക്​സിൻെറ ആദ്യ ഡോസ്​ സ്വീകരിക്കുന്നതിന്​ മുമ്പ്​ ഇവരിൽനിന്ന്​ ബീജം ശേഖരിച്ചു. രണ്ടാമത്തെ ഡോസ്​ ലഭിച്ച്​ 70 ദിവസത്തിന് ശേഷമാണ്​ വീണ്ടും ബീജം ശേഖരിച്ചത്​.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പരിശീലനം ലഭിച്ച ആൻഡ്രോളജിസ്റ്റുകളാണ് ഇവ വിശകലനം നടത്തിയത്. ബീജത്തിൻെറ അളവ്, ശുക്ല സാന്ദ്രത, ശുക്ല ചലനം, ആകെ ചലിക്കുന്ന ശുക്ലങ്ങളുടെ എണ്ണം എന്നിവ വിശകലനം ചെയ്​തു.

വാക്​സിൻ എടുക്കുന്നതിന്​ പലരും വിമുഖത കാണിക്കാനുള്ള ഒരു കാരണം പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കുമോയെന്ന ആശങ്കയാണെന്നും എന്നാൽ, പഠനത്തിൽ അത്തരത്തിലുള്ള പ്രശ്​നമൊന്നും കണ്ടില്ലെന്നും മിയാമി സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ പറഞ്ഞു. വാക്‌സിനു മുമ്പും ശേഷവുമുള്ള ബീജത്തിൻെറ അളവുകളെ കുറിച്ചുള്ള പഠനത്തിൽ, ആരോഗ്യമുള്ള പുരുഷന്മാരിൽ കാര്യമായ മാറ്റമൊന്നുമില്ലെന്ന്​ ഗവേഷകർ കണ്ടെത്തി.

വാക്​സിൻ എടുക്കുന്നതിന്​ മുമ്പ്​ ബീജങ്ങളുടെ സാന്ദ്രതയും മൊത്തം ചലിക്കുന്ന ശുക്ലത്തിൻെറ എണ്ണവും യഥാക്രമം 26 ദശലക്ഷം മില്യൺ/മില്ലിലിറ്ററും 36 ദശലക്ഷം മില്യണുമായിരുന്നു. രണ്ടാമത്തെ വാക്​സിൻ ഡോസിന് ശേഷം, ശരാശരി ബീജങ്ങളുടെ സാന്ദ്രത 30 മില്യൺ/മില്ലിലിറ്ററും മൊത്തം ചലിക്കുന്ന ശുക്ലത്തിൻെറ എണ്ണം 44 മില്യണുമായും വർധിച്ചു.

ബീജത്തിൻെറ അളവും ശുക്ല ചലനവും ഗണ്യമായി വർധിച്ചുവെന്നാണ്​ ഇതിൽനിന്ന്​ മനസ്സിലാക്കുന്നതെന്ന്​ ഗവേഷകർ പറഞ്ഞു. വാക്​സിനുകളിൽ ജീവനുള്ള​ വൈറുസകളല്ല, എം‌.ആർ.‌എൻ‌.എയാണ്​ അടങ്ങിയിട്ടുള്ളത്​. അതിനാൽ ബീജത്തിൻെറ വർധനവിനെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. അതേസമയം, വളരെ കുറച്ചുപേരിലാണ്​ വിശകലനം നടത്തിയിട്ടുള്ളതെന്ന്​ ഈ പഠനത്തിൻെറ പോരായ്​മയായി ചൂണ്ടിക്കാട്ടുന്നുണ്ട്​.

Tags:    
News Summary - Can Pfizer and Modern Vaccines Affect Fertility? Researchers with new study report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.