ലോസ് ആ​ഞ്ജ​ലസ് കാട്ടുതീ; മരണം 24 ആയി

ലോസ് ആഞ്ജലസ്: യു.എസിലെ ലോസ് ആ​ഞ്ജ​ൽസിൽ നാശം വിതച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സാ​ന്റാ അ​ന കാ​റ്റ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന​തി​നാ​ൽ കാ​ട്ടു​തീ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും മ​ണി​ക്കൂ​റി​ൽ 112 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​മു​ള്ള കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​യ​ന്ത്രി​ക്ക​ൽ ശ്ര​മ​ക​ര​മാ​വും.

ലോസ് ആ​ഞ്ജ​ൽസിൽ ഏഴോളം തീപിടിത്തങ്ങളുണ്ടായി. റിപ്പോർട്ടുകൾ പ്രകാരം ഈറ്റൺ തീപിടുത്തത്തിൽ 16 പേർ മരിച്ചു. പാലിസേഡ്സ് തീപിടുത്തത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഏകദേശം 150000 ആളുകൾക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 700ലധികം പേർ ഒമ്പത് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചതായാണ് റിപ്പോർട്ട്.

കാലിഫോർണിയ കൂടാതെ മറ്റ് ഒമ്പത് യു.എസ് സംസ്ഥാനങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 1,300-ലധികം ഫയർ എഞ്ചിനുകളും 84 വിമാനങ്ങളും 14,000-ലധികം ഉദ്യോഗസ്ഥരും തീയണക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. മെക്‌സിക്കോയിൽ നിന്ന് ഫയർഫോഴ്‌സും എത്തിയിട്ടുണ്ട്.

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ 70000 വീ​ടു​ക​ൾ ഇ​രു​ട്ടി​ലാ​ണ്. 335 സ്കൂളുകൾ അടച്ചതായി കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച പ്രസ്താവന പുറത്തിറക്കി. 1500 കോ​ടി ഡോ​ള​റി​ന്റെ​യെ​ങ്കി​ലും ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​ട്ടു​തീ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.  

Tags:    
News Summary - California Wildfires: Death Toll Rises To 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.