യു.കെ പ്രധാനമന്ത്രി സ്റ്റാമർ

ബാൽഫർ പ്രഖ്യാപനത്തിന് 108 വർഷം കഴിഞ്ഞ് ബ്രിട്ടന്റെ ‘പശ്ചാത്താപം’

ലണ്ടൻ: ‘ഫലസ്തീൻ മണ്ണിൽ ജൂത ജനതക്ക് ദേശീയ ഭവനമൊരുക്കുന്ന’തിനെ പിന്തുണച്ച ബാൽഫർ പ്രഖ്യാപനത്തിന് 108 വർഷം കഴിഞ്ഞ് ബ്രിട്ടന്റെ നിലപാട് മാറ്റം. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഫലസ്തീനിൽ ഇസ്രായേൽ സ്ഥാപിച്ച് 77 വർഷത്തിനു ശേഷമാണ് രാജ്യം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത്.

‘‘പശ്ചിമേഷ്യയിലെ അനുദിനം വർധിക്കുന്ന ഭീകരതക്കിടെ സമാധാനവും ദ്വിരാഷ്ട്ര പരിഹാരവും ലക്ഷ്യമിട്ടാണ് നടപടി’’യെന്ന് യു.കെ പ്രധാനമന്ത്രി സ്റ്റാമർ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ തന്നെ നിലപാട് മാറ്റം സംബന്ധിച്ച് ബ്രിട്ടൻ തീരുമാനമെടുത്തിരുന്നു. ബ്രിട്ടനൊപ്പം കോമൺവെൽത്ത് രാജ്യങ്ങളായ കാനഡയും ആസ്ട്രേലിയയും കൂടി ഫലസ്തീൻ പിന്തുണ പരസ്യമാക്കുമ്പോൾ ബ്രിട്ടനും ലോകവും നടത്തിയ ക്രൂരതകൾക്ക് ചെറുതായെങ്കിലും പശ്ചാത്താപം കൂടിയായി ഫലസ്തീനികൾ ഇത് കാണുന്നു.

മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ് ഫ​ല​സ്തീ​ൻ രാ​ഷ്ട്ര പ്ര​ഖ്യാ​പ​ന​വും അം​ഗീ​കാ​രം ന​ൽ​ക​ലു​മെ​ങ്കി​ലും ഒ​റ്റ​നാ​ളി​ൽ പ​ത്തി​ലേ​റെ രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​ര പ്ര​ഖ്യാ​പ​നം വ​ഴി സൃ​ഷ്ടി​ക്ക​പ്പെ​ടുന്നതും പു​തു​ച​രി​ത്രം. അ​മേ​രി​ക്ക​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് രാ​ജ്യ​ങ്ങ​ളി​ലേ​റെ​യും ഫ​ല​സ്തീ​നെ രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

1988ൽ ​ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പി.​എ​ൽ.​ഒ) ആ​ണ് ഫ​ല​സ്തീ​ൻ രാ​ജ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി വ​ഴി നാ​മ​മാ​ത്ര അ​ധി​കാ​ര​മാ​ണ് ഗ​സ്സ, വെ​സ്റ്റ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. 2007 മു​ത​ൽ ഹ​മാ​സ് നി​യ​ന്ത്രി​ക്കു​ന്ന ഗ​സ്സ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് നി​ല​വി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം. ഇ​തോ​ടെ, വെ​സ്റ്റ് ബാ​ങ്കി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. ഗ​സ്സ​യും വെ​സ്റ്റ് ബാ​ങ്കും ഫ​ല​സ്തീ​ന്റെ ഭാ​ഗ​മാ​യി യു.​എ​ൻ ക​ണ​ക്കാ​ക്കു​ന്നു.

നി​ല​വി​ൽ 193 അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ 150ലേ​റെ​യും ഫ​ല​സ്തീ​ൻ രാ​ഷ്ട്രം അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ണ്. 2012ൽ ​യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ നി​രീ​ക്ഷ​ക പ​ദ​വി ല​ഭി​ച്ച ഫ​ല​സ്തീ​ന് ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ഇ​രി​പ്പി​ടം, നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​കാ​ശം, സ​മി​തി​ക​ളി​ൽ അം​ഗ​ത്വം എ​ന്നി​ങ്ങ​നെ​യു​ണ്ടെ​ങ്കി​ലും വോ​ട്ടി​ങ് അ​വ​കാ​ശ​മി​ല്ല.

യൂ​റോ​പ്പി​ൽ ബ​ൾ​ഗേ​റി​യ, സൈ​പ്ര​സ്, ചെ​ക് റി​പ്പ​ബ്ലി​ക്, ഹം​ഗ​റി, റു​മേ​നി​യ, പോ​ള​ണ്ട്, ​െസ്ലാ​വാ​ക്യ രാ​ജ്യ​ങ്ങ​ൾ നേ​ര​​ത്തേ ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ച്ച​വ​യാ​ണ്. അ​ഞ്ച് ഇ.​യു അം​ഗ​രാ​ജ്യ​ങ്ങ​ൾ കൂ​ടി പു​തു​താ​യി അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ അ​ങ്ങ​നെ തീ​രു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഇ​റ്റ​ലി​യും ജ​ർ​മ​നി​യും നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ പ​കു​തി​യും നേ​ര​ത്തേ അം​ഗീ​ക​രി​ച്ച​വ​യാ​ണ്. ഇ​തി​ൽ​പെ​ട്ട ​ഫ്രാ​ൻ​സ്, കാ​ന​ഡ, ആ​സ്ട്രേ​ലി​യ എ​ന്നി​വ​യും പു​തു​താ​യി അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ജി20 ​പോ​ലെ ഔ​ദ്യോ​ഗി​ക സ്വ​ഭാ​വ​മു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​സ​മ്പ​ന്ന​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി7​ലും കാ​ന​ഡ, ഫ്രാ​ൻ​സ് എ​ന്നി​വ അം​ഗ​മാ​ണ്.

Tags:    
News Summary - Britain's regret 108 years after the Balfour Declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.