ചിത്രം: AP

ആറു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീൽ

ബ്രസീലിയ: അമേരിക്കക്ക്​ ശേഷം ലോകത്ത്​ ആറുലക്ഷം കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന രാജ്യമായി ബ്രസീൽ മാറി. വെള്ളിയാഴ്ച 615 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 6,00,425 ആയി.

7.32 ലക്ഷം പേരാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇന്ത്യയിൽ 4.5 ലക്ഷം പേരുടെ ജീവനാണ്​ കോവിഡ്​ കവർന്നത്​.ഡെൽറ്റ വകഭേദം രാജ്യത്ത്​ വീണ്ടുമൊരു കോവിഡ്​ തരംഗത്തിന്​ കാരണമാകുമെന്ന്​ മുന്നറിയിപ്പുകൾക്കിടെയാണിത്​. ഒരുമാസമായി ബ്രസീലിൽ പ്രതിദിന മരണനിരക്ക്​ 500ൽ കൂടുതലാണ്​. ഏപ്രിലിൽ ഇത്​ 3000 ആയിരുന്നു.

24 മണിക്കൂറിനിടെ 18,172പേർക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. 2.1 കോടിയാളുകൾക്കാണ്​ ലാറ്റിനമേരിക്കൻ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. അമേരിക്കക്കും ഇന്ത്യക്കും ശേഷം ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ്​ ബ്രസീൽ.

രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനം പേർക്ക് രണ്ട്​ ഡോസ്​ വാക്​സിൻ നൽകിക്കഴിഞ്ഞു. മുതിർന്ന പൗരൻമാർക്ക്​ ബൂസ്റ്റർ ഡോസ്​ വാക്​സിനും നൽകാൻ തുടങ്ങി. 

Tags:    
News Summary - Brazil becomes second country to report over six lakh covid deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.