വാഷിങ്ടൺ: യു.എസ് നഗരമായ ബോസ്റ്റണിന്റെ പ്രാന്തപ്രദേശത്ത് ട്രെയിനിന് തീപിടിച്ചു. പാലത്തിന് മുകളിൽവെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വെള്ളിയാഴ്ചയാണ് ട്രെയിനിൽ തീപിടിത്തമുണ്ടായത്. തുടർന്ന് 200ഓളം പേരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ട്രെയിനിന്റെ വിൻഡോയിലൂടേയാണ് ഭൂരിപക്ഷം പേരെയും പുറത്തെത്തിച്ചത്. ഇതിനിടെ ഒരു സ്ത്രീ നദിയിലേക്ക് ചാടുകയായിരുന്നു. ട്രെയിനിലെ ഇരുമ്പ് പാളികൾ ഉരഞ്ഞാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.
ഓറഞ്ച് ലൈൻ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് മാസുഷെട്സ് ബേ ട്രാൻസ്പോർട്ട് അതോറിറ്റിയും സ്ഥിരീകരിച്ചു. വെല്ലിങ്ടൺ&അസംബ്ലി സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിലെ ബോഗികളിൽ നിന്നും പുക ഉയരുകയായിരുന്നു. അപകടത്തിൽ ഒരാൾക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരു സ്ത്രീ ട്രെയിനിൽ നിന്നും സമീപത്തെ നദിയിലേക്ക് എടുത്തുചാടുന്നതിന്റെ വിഡിയോയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.