റഫയിൽ ബോംബാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീടിന് മേൽ ബോംബിടുകയായിരുന്നു.

ഇവർ ഉൾപ്പെടെ 26 പേർ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,622 ആയി. ഇതിൽ 14,500 പേർ കുട്ടികളാണ്. 8000ത്തിലധികം പേരെ കാണാതായിട്ടുണ്ട്. ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാകും എന്നാണ് നിഗമനം.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 124 കുട്ടികൾ ഉൾപ്പെടെ 492 ഫലസ്തീനികളെ ഏഴ് മാസത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിൽ 77,867 പേർക്ക് പരിക്കേറ്റു.

Tags:    
News Summary - Bombing of Rafah; Four children were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.