കാബൂൾ: കാബൂളിലെ മന്ത്രാലയ പരിസരത്ത് നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. മന്ത്രാലയ വളപ്പിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ആളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സുരക്ഷാസേന കൊലപ്പെടുത്തിയെന്ന് നഗരവികസന, ഭവന മന്ത്രാലയ വക്താവ് മുഹമ്മദ് കമാൽ അഫ്ഗാൻ പറഞ്ഞു.
സുരക്ഷാസേന ആക്രമിയെ വെടിവെച്ചതോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.
ചൊവ്വാഴ്ച വടക്കൻ പ്രവിശ്യയായ കുന്ദൂസിലെ ബാങ്കിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.