കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെടുത്തു

ജകാർത്ത: യാത്രാമധ്യേ കടലിൽ തകർന്നുവീണ ശ്രീവിജയ എയർ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് ഇന്തോനേഷ്യൻ നാവികസേന കണ്ടെടുത്തു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ ഉൾപ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങൾ പരിശോധിച്ച് അപകടത്തിന്‍റെ വിശദാംശങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ. വിവരങ്ങൾ വിശദമായി പരിശോധിക്കാൻ അഞ്ചുദിവസം വരെയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബ്ലാക് ബോക്സിലെ വിവരങ്ങളിൽ നിന്ന് അപകടത്തിന്‍റെ കാരണം വ്യക്തമായാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാമെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അധ്യക്ഷൻ സൊർജാന്‍റോ ജാജാനോ വ്യക്തമാക്കി. വിമാന എൻജിന്‍റെ ഫാൻ ബ്ലേഡുകൾക്ക് തകരാർ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എൻജിൻ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി ഒമ്പതിനാണ് ശ്രീ​വി​ജ​യ എ​യ​റി​‍െൻറ ബോ​യി​ങ്​ 737-500 (എ​സ്.​ജെ182) ആ​ഭ്യ​ന്ത​ര വി​മാ​ന​ം പ​റ​ന്നുയർന്ന്​ മിനിറ്റുകൾക്കുള്ളിൽ റ​ഡാ​റി​ൽനി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. പിന്നീട് വിമാനം തകർന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു.

അ​ഞ്ചു​ കു​ട്ടി​ക​ളും ഒ​രു ന​വ​ജാ​ത ശി​ശു​വും ഉ​ൾ​പ്പെ​ടെ 50 യാ​ത്ര​ക്കാ​രും 12​ ജീ​വ​ന​ക്കാ​രു​മാ​ണ് വിമാനത്തിൽ ഉണ്ടായിരുന്നത്​. ഇന്തോനേഷ്യൻ ത​ല​സ്​​ഥാ​ന​മാ​യ ജ​കാ​ർ​ത്ത​യി​ലെ സു​ക​ാര്‍ണോ ഹ​ട്ടാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30നാണ്​ വി​മാ​നം ബോ​ർണോ ദ്വീ​പി​ലെ പ​ടി​ഞ്ഞാ​റ​ൻ ക​ലി​മ​ന്താ​ൻ പ്ര​വി​ശ്യ​ ത​ല​സ്​​ഥാ​ന​മാ​യ പോ​ണ്ടി​യാ​ന​യി​ലേ​ക്ക്​ പ​റ​ന്ന​ത്.

കനത്ത മഴയുള്ളതിനാൽ അര മണിക്കൂർ വൈകി ടേ​ക്ക്​ ഓ​ഫ്​ ചെ​യ്​​ത വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം 2.40നാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. 3000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽനി​ന്ന്​ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് വി​മാ​നം നാ​ലു മി​നി​റ്റോ​ളം ​കു​ത്ത​നെ താ​ഴേ​ക്കു​ പ​റ​ന്ന​താ​യാ​ണ്​ ഫ്ലൈ​റ്റ്​ ട്രാ​ക്കി​ങ്​ ഡേ​റ്റ​ക​ൾ ന​ൽ​കിയ വി​വ​രം. 27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പിന്നീട് വിമാനാവശിഷ്​ടങ്ങളും മൃതദേഹങ്ങളും മാലദ്വീപിന്​ സമീപം കടലിൽ കണ്ടെത്തുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.