27 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ബിൽ ഗേറ്റ്​സും മെലിൻഡയും ഔദ്യോഗികമായി വേർപിരിഞ്ഞു

വാഷിങ്​ടൺ: 27 വർ​ഷത്തെ ദാമ്പത്യ ജീവിതം ഒൗദ്യോഗികമായി അവസാനിപ്പിച്ച്​ മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകൻ ബിൽ ഗേറ്റ്​സും മെലിൻഡ ഫ്രഞ്ച്​ ഗേറ്റ്​സും. മൂന്നുമാസം മുമ്പ്​ വേർപിരിയുന്ന വിവരം ഇരുവരും പുറത്തുവിട്ടിരുന്നു.

തിങ്കളാഴ്ച കിങ്​ കൗണ്ടിയിലെ ജഡ്​ജിയാണ്​ ഇരുവരുടെയും വിവാഹമാചനം ഔദ്യോഗികമായി അംഗീകരിച്ചത്​. ഗേറ്റ്​സിന്‍റെ സ്വ​ത്തുക്കളുടെ ഒരുഭാഗം വിവാഹമോചന കരാർ പ്രകാരം മെലിൻഡക്ക്​ നൽകാനും ജഡ്​ജി ഉത്തരവിട്ടു. വാഷിങ്​ടണിൽ വിവാഹമോചന ഹരജി നൽകിയാൽ 90 ദിവസങ്ങൾക്ക്​ ശേഷം മാത്രമേ ​​വിവാഹമോചനം അംഗീകരിക്കൂ.

മേയിൽ വിവാഹമോചന ഹരജി നൽകിയതിന്​ പിന്നാലെ ഗേറ്റ്​സിന്‍റെ മൂന്ന്​ ബില്ല്യൺ ഡോളറിൽ അധികം മെലിൻഡയുടെ പേരിലേക്ക്​ മാറ്റിയിരുന്നു. ഇത്​ 146 ബില്ല്യൺ ഡോളർ ആസ്​തിയുടെ ഒരു ഭാഗം മാത്രമാണെന്ന്​ ബ്ലൂംബർഗ്​ ബില്ല്യണെയേഴ്​സ്​ ഇൻഡക്​സ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇരുവരും സ്വകാര്യ സ്വത്തുക്കൾ എങ്ങനെയാണ്​ ഭാഗംവെക്കുകയെന്ന കാര്യം വ്യക്തമല്ല.

65കാരനായ ഗേറ്റ്​സിന്​ 150 ബില്ല്യൺ ഡോളറിലധികം ആസ്​തിയുണ്ടെന്നാണ്​ കണക്കുകൾ.

ഇരുവരും നേതൃത്വം നൽകുന്ന ബിൽ-മെലിൻഡ ഫൗണ്ടേഷൻ ലോകത്തിലെ മികച്ച ​ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്​. ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്​ഥാനത്താണ്​ ബിൽ ഗേറ്റ്​സ്​. 56കാരിയായ മെലിൻഡ മൈക്രോസോഫ്​റ്റിൽ മാനേജറുമായിരുന്നു. 

Tags:    
News Summary - Bill Gates, Melinda Gates Officially Divorced After 27 Years Of Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.