ട്രംപിനെതിരായ ഇംപീച്ച്മെന്‍റിനെ വഴിതെറ്റിക്കരുതെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഉപരിസഭയായ സെനറ്റിലെ ഇംപീച്ച്മെന്‍റ് വിചാരണയുടെ അജണ്ടയെ വഴിതെറ്റിക്കരുതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടാണ് ബൈഡൻ ഇക്കാര്യം അഭ്യർഥിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തിൽ ട്രംപിനെതിരായ വിചാരണ സെനറ്റിൽ ആരംഭിക്കാനിരിക്കെയാണ് ബൈഡന്‍റെ പ്രതികരണം.

യു.എസ്​ ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹിൽ കെട്ടിടത്തിൽ നടന്ന ആക്രമണത്തി​​െൻറ പിന്നിൽ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച്​​ ചെയ്​തത്​. 197നെതിരെ 232​ വോട്ടുകൾക്കാണ്​ ഇംപീച്ച്​മെന്‍റ് പ്രമേയം പാസായത്​.

യു.എസ് മുൻ​ വൈസ്​ പ്രസിഡന്‍റ്​ ഡിക്​ ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ്​ ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്​തിരുന്നു. സെനറ്റിൽ മൂന്നിൽ രണ്ട് വോട്ട്​ നേടിയാലേ ട്രംപിനെ ഇംപീച്ച്​ ചെയ്യാനാകൂ.

Tags:    
News Summary - Biden calls for Democrats to keep Trump impeachment trial short

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.