തോക്കിൻ മുനയിൽ​​ യു.എസ്​; തോക്ക്​​ മഹാമാരിയെന്ന്​ ബൈഡൻ; കടുത്ത നിയന്ത്രണവുമായി​ ഭരണകൂടം

വാഷിങ്​ടൺ: അമേരിക്കയെ തോക്കിൻമുനയിൽ നിർത്തി വെടിവെപ്പ്​ സംഭവങ്ങൾ വർധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡൻ ഭരണകൂടം. പ്രത്യേക അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചാണ്​ സർക്കാർ പുതിയ നിയമം പുറത്തിറക്കിയത്​. കോൺഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലാത്ത പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു നിയമ നിർമാണം.

അതേ സമയം, യു.എസ്​ ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക്​ കൈവശംവെക്കൽ നിയമവിധേയമാണെന്നിരിക്കെ ഇത്​ മറികടക്കൽ ബൈഡന്​ എളുപ്പമാകില്ല. തങ്ങളുടെ മൗലികാവകാശത്തിനുമേൽ സർക്കാർ കടന്നുകയറുന്നതിനെതിരെ ജനം നിലയുറപ്പിച്ചാൽ നിയമം നടപ്പാക്കൽ എളുപ്പമാകില്ല.

ടെക്​സസിലെ ബ്രിയാനിൽ തോക്കുധാരി ഒരാളെ വെടിവെച്ചുകൊല്ലുകയും അഞ്ചു പേരെ പരിക്കേൽപിക്കുകയും ചെയ്​ത്​ മണിക്കൂറുകൾക്കിടെയായിരുന്നു ബൈഡൻ പുതിയ ഉത്തരവിറക്കിയത്​. കഴിഞ്ഞ മാർച്ചിൽ നടന്ന സമാന സംഭവങ്ങളിൽ മാത്രം 18 പേരാണ്​ തോക്കുധാരികളുടെ വെടിയേറ്റുമരിച്ചത്​.ബൗൾഡർ, കൊളറാഡോ, അറ്റ്​ലാന്‍റ, ജോർജിയ എന്നിവിടങ്ങളിലാണ്​ ​​വെടിവെപ്പുണ്ടായത്​.

തോക്ക്​ ''ഒരു മഹാമാരിയാണ്​. അത്​ അവസാനിക്കണം''- ബൈഡൻ പറഞ്ഞു.

ഉത്തരവു പ്രകാരം അടുത്ത 30 ദിവസത്തിനിടെ നീതിന്യായ വകുപ്പ്​ നാടൻ തോക്കുകളുടെ എണ്ണം കുറക്കാൻ പ്രത്യേക നിയമം നടപ്പാക്കണം. നിർമിച്ച ഇടവും സ്​ഥാപനവും കണ്ടെത്താനാകാത്ത, സീരിയൽ നമ്പറില്ലാത്ത തോക്കുകളാണ്​ രാജ്യത്ത്​ നിയന്ത്രിക്കപ്പെടുക. വിവിധ സംസ്​ഥാനങ്ങളിൽ പിടിച്ചെടുക്കുന്ന​ തോക്കുകളിൽ 40 ശതമാനവും നാടൻ തോക്കുകളാണെന്ന്​ പൊലീസ്​ രേഖകൾ പറയുന്നു. 

Tags:    
News Summary - Biden announces executive actions to curb gun violence "epidemic"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.