ഗുജറാത്ത് കലാപകാരികൾ (ഫയൽ ചിത്രം)

ഇന്ത്യയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ബി.ബി.സി; മോദി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച

‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന തങ്ങളുടെ ഡോക്യുമെന്ററിക്കെതിരായ ഇന്ത്യൻ അധികൃതരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ബി.ബി.സി. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച റിലീസ് ചെയ്യുമെന്നും ബി.ബി.സി അറിയിച്ചു.

"ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്" എന്ന് ബി.ബി.സി പറഞ്ഞു. ഡോക്യുമെന്ററിയിൽ തന്നെ ഇന്ത്യ സർക്കാറിന് മറുപടി നൽകാൻ അവസരം നൽകിയെങ്കിലും അവർ അത് നിരസിച്ചു എന്നും ബി.ബി.സി ഓൺലൈൻ വാർത്തയിൽ പറയുന്നു. വർഗീയ കലാപങ്ങളിലൂടെ ഗുജറാത്തിൽ അധികാരം സ്ഥിരപ്പെടുത്തിയ മോദി പ്രധാനമന്ത്രിയാകുന്നതുവരെയുള്ള കാര്യങ്ങളാണ്ആദ്യഭാഗത്തു പറയുന്നത്.

Tags:    
News Summary - BBC doesn't care about India's opposition; Second part of Modi documentary on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.