വുഹാനിൽ തെരുവുകളിലൊന്നിലെ തിരക്ക്​    Photo Courtesy: bbc.com

കോവിഡ്​ പൊട്ടിപ്പുറ​െപ്പട്ട വുഹാനിൽ ഇ​േപ്പാൾ സംഭവിക്കുന്നത്​.....

ലോകത്തെ ആദ്യ കോവിഡ്​ 19 ലോക്ഡൗണിന്​ ജനുവരി 23ന്​ ഒരു വർഷം തികയുന്നു. കോവിഡ്​ മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലായിരുന്നു ആ ലോക്​ഡൗൺ. അന്ന്​ ലോക്​ഡൗണിന്‍റെ പരിചിതമല്ലാത്ത കാഴ്ചകൾ ലോകത്തിനുമുമ്പാകെ തുറന്നുവെച്ച ബി.ബി.സിയുടെ ചൈന ലേഖകൻ സ്റ്റീഫൻ മക്​ഡോണൽ ഒരു വർഷത്തിനുശേഷം വീണ്ടും അവിടേക്കെത്തുകയാണ്​. 2019ന്‍റെ അവസാന ഘട്ടത്തിൽ വൈറസിനെ കണ്ടെത്തിയതു മുതൽ ലോകമാകെ പടരുന്നതിനുംമു​േമ്പ​ വിജനമായ തെരുവുകളും ഭീതിമുറ്റുന്ന മനസ്സുമായി വുഹാൻ ജീവിച്ചുതീർത്ത കുറേ നാളുകൾ. കൊറോണ വൈറസിന്‍റെ വഴിക​ളെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും ബാക്കിയിരിക്കുന്ന അതേ മണ്ണിൽ സ്റ്റീഫൻ വീണ്ടും സഞ്ചരിക്കുന്നു. ഏപ്രിലിൽ ലോക്​ഡൗൺ പിൻവലിച്ചശേഷം വുഹാനും ചുറ്റുമുള്ള പ്രവിശ്യയായ ഹുബേയും ജീവിക്കുന്നതെങ്ങനെയെന്ന്​ അദ്ദേഹം വെളിപ്പെടുത്തുന്നു....


2020 ജനുവരിയിൽ ലോക്​ഡൗണിന്‍റെ തുടക്കത്തിൽ വുഹാൻ

'അന്ന്​ 2020ന്‍റെ തുടക്കത്തിൽ വുഹാനിലേക്ക്​ കടക്കാനാരുങ്ങു​േമ്പാൾ പൊലീസ്​ ഞങ്ങ​േളാട്​ പറഞ്ഞത്​ വാഹനം അകത്തുകടന്നാൽ പിന്നെ, പുറത്തുപോകി​െല്ലന്നാണ്​. ഇപ്പോൾ ആ വഴികളിൽ വീണ്ടുമെത്തിയിരിക്കുന്നു. ഒരു വർഷത്തിനുശേഷം അവിടുത്തെ ജീവിതം എങ്ങനെയെന്നറിയാനുള്ള വരവാണിത്​.

അന്ന്​ പൊലീസ്​ ഞങ്ങളെ തടഞ്ഞ നിരത്തിൽ ഇപ്പോൾ ​േബ്ലാ​െക്കാന്നുമില്ല. ഇപ്പോൾ ഞങ്ങൾ ഹുബേയിൽ പ്ര​േവശിച്ചിരിക്കുന്നു. നിരത്തുകളിൽ തിരക്ക്​ കുറേശ്ശേ തിരിച്ചെത്തിയിട്ടുണ്ട്​. തെരുവുകളിൽ ആളുകളേറെ​. കോവിഡ്​ സാഹചര്യം ഇപ്പോഴെങ്ങനെയെന്ന്​ റോഡരികിൽ ശുചീകരണ ജോലിയിൽ ഏർ​െപട്ടിരിക്കുന്നവരോട്​ തിരക്കി. ഇപ്പോൾ കാര്യങ്ങൾ നല്ല നിലയിലാണെന്നായിരുന്നു അവരുടെ മറുപടി. ഏറക്കുറെ എല്ലാം പഴയ പടിയിലെത്തിയിരിക്കുന്നുവെന്നും മധ്യവയസ്​കയായ ഒരു സ്​ത്രീ കൂട്ടിച്ചേർത്തു.



ഏഴു മാസമായി ഹുബേയിൽ പുതിയ കോവിഡ്​ കേസുകളൊന്നുമില്ല. ഇപ്പോൾ ഇവർക്ക്​ എവിടെ വേണമെങ്കിലും പോകാം. മാസ്​ക്​ നിർബന്ധമില്ലാതായി. മഹാമാരിയെ തുടർന്ന്​ എത്ര കാലം കട അടച്ചിട്ടുവെന്ന്​ വഴിയോരത്തെ ഒരു കച്ചവടക്കാരനോട്​ ചോദിച്ചപ്പോൾ 'രണ്ടുമാസം' എന്നായിരുന്നു മറുപടി. പരമ്പരാഗത ഭക്ഷണം വിളമ്പുന്ന കടകൾ വീണ്ടും സജീവമായിരിക്കുന്നു.

എന്നാലും സാമ്പത്തികമായി കാര്യങ്ങൾ ഒട്ടും ശരിയായ അവസ്ഥ​യിലല്ല എന്ന്​ നാട്ടുകാർ പറയുന്നു. പണം ഇല്ലെന്നാണ്​ അവരുടെ പരിദേവനം. എല്ലാം ശരിയായെന്ന്​ ആശ്വസിക്കു​േമ്പാഴും വൈറസ്​ തിരിച്ചുവന്നേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. എന്നാൽ, ഇപ്പോൾ താൽകാലികമായെങ്കിലും സാധാരണ ജീവിതം തിരിച്ചെത്തിയിരിക്കുന്നു.



വുഹാനിലേക്ക്​ അടുക്കു​േമ്പാൾ നല്ല തിരക്കാണെങ്ങും. പ്രധാന മാറ്റം ആളുകളുടെ മനോഭാവത്തിലാണ്​ സംഭവിച്ചിട്ടുള്ളത്​ എന്ന്​ തോന്നി. കൊറോണവൈറസ്​ ബാധ പടർന്നാൽ അധികൃതർക്ക്​ അത്​ എങ്ങനെ നിയന്ത്രിക്കണമെന്ന് കൃത്യമായ നിശ്ചയമുണ്ടെന്ന്​ ആളുകൾക്ക്​ ബോധ്യമുള്ളതു പോലെ​. അതിന്‍റെ ആത്​മവിശ്വാസവും അവരിൽ പ്രതിഫലിക്കുന്നുണ്ട്​.

ഇപ്പോൾ വുഹാനിൽ എത്തിയിരിക്കുന്നു. ലോകത്തെ ആദ്യ കോവിഡ്​ ക്ലസ്​റ്ററുകളുടെ ജന്മഗേഹമാണിത്​. 2020 ഫെബ്രുവരിയിൽ കർശന ലോക്​ഡൗണിൽ പ്രേതനഗരം പോലെ തോന്നിച്ച വുഹാൻ. ആ ലോക്​ഡൗണിന്​ നന്ദിപറയുകയാണ്​ മിക്കവരും. മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്​തമായിരുന്നു അത്​. ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ പുറത്തുപോകാൻ കഴിയുന്നു. ലോക്​ഡൗണായിരുന്നു അതിലേക്കുള്ള വഴിയെന്ന്​ വുഹാൻകാർ പറയുന്നു. വാതിലടച്ച്​, പുറത്തിറങ്ങാതെ അനുസരണയോടെ കഴിഞ്ഞ നാളുകൾ മഹാമാരിയെ ചെറുക്കാൻ തുണച്ചു. ഇപ്പോൾ ഞങ്ങൾ മികച്ചവരായി. ഇപ്പോൾ തങ്ങൾക്ക്​ ആശ്വാസമു​െണ്ടന്ന്​ വുഹാൻകാർ പറയുന്നു. 'വുഹാൻ ചൈനയിലെ, ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമാണിന്ന്'​. 




 

Tags:    
News Summary - BBC Correspondent Stephen McDonell has taken a Road Trip Back To Wuhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.