ബ്യൂണസ് ഐറിസ്: 16, 17 നൂറ്റാണ്ടുകളിൽ ജീവിച്ച് ക്ലാസിക് കൃതികളുമായി ഇംഗ്ലീഷ് ഭാഷയെ ലോകത്തോളമുയർത്തിയ മഹാനായ എഴുത്തുകാരൻ വില്യം ഷേക്സ്പിയർ സത്യത്തിൽ കോവിഡ് വാക്സിനെടുത്ത ശേഷമായിരുന്നോ വിടവാങ്ങിയത്? കഴിഞ്ഞ ദിവസം അർജൻറീന ടി.വിയിൽ വന്ന വാർത്തയാണ് ഇംഗ്ലീഷ് ഭാഷ സംഭാവന നൽകിയ അദ്വിതീയനായ എഴുത്തുകാരെൻറ വിടവാങ്ങൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രാജ്യം ഞെട്ടിയ വാർത്ത ബ്രേക് ചെയ്തത്. കോവിഡ് വാക്സിൻ സ്വീകരിച്ച് അഞ്ചു മാസത്തിനു ശേഷമായിരുന്നു മരണം എന്നുകൂടി അവതാരകൻ പറഞ്ഞു.
കനാൽ 26 എന്ന ടെലിവിഷൻ ചാനലിനാണ് അബദ്ധം പിണഞ്ഞത്. വാർവിക്ഷയർ സ്വദേശിയായ 81 കാരൻ വില്യം ബിൽ ഷേക്സ്പിയർ ഫൈസർ വാക്സിൻ സ്വീകരിച്ച് ചരിത്രത്തിലെ ഇതു സ്വീകരിക്കുന്ന ആദ്യ പുരുഷനായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ച വാർത്ത നൽകുേമ്പാഴാണ് 1616ൽ വിടവാങ്ങിയ ഇതിഹാസ പുരുഷനുമായി മാറിയത്. ''ഇത്രയും മഹാനായ മനുഷ്യെൻറ വിടവാങ്ങൽ നമ്മെ ഏവരെയും ഞെട്ടിക്കുന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നു' കൂടി അവർ പറഞ്ഞുകളഞ്ഞു.
''നമുക്കെല്ലാം അറിയുന്ന പോലെ അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരിൽ ഒരാളായിരുന്നു- എനിക്ക് എെൻറ മാസ്റ്ററും. ആദ്യമായി കൊറോണ വാക്സിൻ സ്വീകരിച്ച ആളായിരുന്നു. 81ാം വയസ്സിൽ ഇംഗ്ലണ്ടിൽ അദ്ദേഹം വിടവാങ്ങി''- ഇതായിരുന്നു വാക്കുകൾ. വാർത്ത അങ്ങാടിപ്പാട്ടായതോടെ നിരവധി പേരാണ് പരിഹാസവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.